യുവാവിനെ മുറിയില്‍ വിളിച്ചുവരുത്തി, കവിളത്ത് കൈകൊണ്ട് അടികൊടുത്ത് യുവതിയെ ചേര്‍ത്ത് നിര്‍ത്തി വിവസ്ത്രനാക്കി ഫോട്ടോയും വീഡിയോയും എടുത്തു; ഭീഷണിപ്പെടുത്തി സ്വര്‍ണമാലയും എഴുപതിനായിരം രൂപ വില വരുന്ന മൊബൈല്‍ഫോണും തട്ടിയെടുത്ത യുവതിയും സുഹൃത്തും അറസ്റ്റില്‍
കോതമംഗലം: യുവാവിനെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങള്‍ എടുത്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കുട്ടംപുഴ കല്ലേലിമേട് മുള്ളന്‍കുഴിയില്‍വീട്ടില്‍ അമല്‍ ജെറാള്‍ഡ് (25), നെല്ലിക്കുഴി പാറയ്ക്കല്‍ അശ്വിനി (22) എന്നിവരാണ് അറസ്റ്റിലായത്. ഭീഷണിപ്പെടുത്തി യുവാവിന്റെ പണവും ആഭരണവും തട്ടിയെടുത്തിരുന്നു. മോഷണമുതല്‍ വിറ്റുകിട്ടിയ പണത്തില്‍ ബാക്കിയുണ്ടായിരുന്ന 25,000 രൂപയും 8 ഗ്രാം കഞ്ചാവും അമല്‍ ജെറാള്‍ഡില്‍നിന്നും കണ്ടെടുത്തു. ഈമാസം 15നു കോതമംഗലത്തെ ലോഡ്ജില്‍ വച്ചാണ് സംഭവം. ആദ്യം ലോഡ്ജിലേക്ക് ഇരുവരുംചേര്‍ന്ന് യുവാവിനെ വിളിച്ചു വരുത്തുകയായിരുന്നു. മുറിയില്‍ എത്തിയശേഷം കമ്പിവടി വീശി …