റെഡ് അലർട്ട്; ശനിയാഴ്ച കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കാസർകോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഞായറാഴ്ച വരെ കാസർകോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുകയുംപ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ 19ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്.നേരത്തെ പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, …

ബാങ്ക് അക്കൗണ്ട് തട്ടിയെടുത്ത് സൈബർ തട്ടിപ്പിന് ഇരയാക്കി; തളങ്കര സ്വദേശിനി പിടിയിൽ

കാസർകോട്: ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കി സൈബർ തട്ടിപ്പിന് ഇരയാക്കിയ പ്രതിയെ മുംബൈയിൽ വെച്ച് കാസർകോട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് തളങ്കര സ്വദേശിനി യു സാജിത(34) ആണ് പിടിയിലായത്. കേസിലെ രണ്ടാം പ്രതി മുട്ടത്തൊടി സ്വദേശി ബി എം മുഹമ്മദ് സാബിർ(32) ഇപ്പോഴും ഒളിവിലാണ്. 2024 മാർച്ച് മാസത്തിലാണ് പരാതിക്കാരിയെ തട്ടിപ്പിനിരയാക്കിയത്. പല ദിവസങ്ങളിലായി പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ട് വഴി സൈബർ തട്ടിപ്പിലൂടെ പണം കൈക്കലാക്കി. പണം വിനിമയം ചെയ്യാൻ ഉപയോഗിക്കുകയും ചെയ്തതോടെ വിവിധ …

ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണം; ബോംബെ ഹൈക്കോടതി

മുംബൈ: ഭര്‍ത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നതും വിവാഹമോചനത്തിന് മതിയായ കാരണമെന്നു ബോംബെ ഹൈക്കോടതി. കുടുംബ കോടതിയുടെ വിവാഹമോചന ഉത്തരവിനെ ചോദ്യം ചെയ്ത് ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.ഭാര്യയുടെ ഈ പെരുമാറ്റം ഭര്‍ത്താവിനോടുള്ള ക്രൂരതയായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി.ജസ്റ്റിസുമാരായ രേവതി മോഹിതെ ഡെറെ, നീല ഗോഖലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിവാഹമോചനം അനുവദിച്ചുകൊണ്ട് പുണെയിലെ കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള യുവതിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.തനിക്ക് മാസം തോറും ഒരുലക്ഷം രൂപ …

സിപിഎമ്മും ആര്‍.എസ്.എസും ജനങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല: രാഹുല്‍ ഗാന്ധി

കോട്ടയം: ആര്‍.എസ്.എസും സിപിഎമ്മും ജനങ്ങളെക്കുറിച്ച് ചിന്തിക്കാത്തവരാണെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഇരുകൂട്ടരെയും താന്‍ ആശപരമായി നേരിടുന്നു. ആര്‍എസ്എസ്- സിപിഎം പ്രത്യയശാസ്ത്രങ്ങളെ പ്രസംഗങ്ങളിലൂടെ എതിര്‍ക്കുന്നു. ആര്‍എസ്എസ്, സിപിഎം ജനങ്ങളുടെ വികാരങ്ങള്‍ അറിയാന്‍ കഴിയാത്തവരാണ്. ജനങ്ങളെ കേള്‍ക്കുന്ന നേതാക്കളാണ് രാഷ്ട്രീയത്തില്‍ നില്‍ക്കേണ്ടതെന്ന് രാഹുല്‍ പറഞ്ഞു. കെപിസിസിയുടെ ആഭിമുഖ്യത്തിലെ ഉമ്മന്‍ ചാണ്ടി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 21 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഞാന്‍ കണ്ട, മനുഷ്യന്റെ വികാരങ്ങള്‍ മനസിലാകുന്ന രാഷ്ട്രീയക്കാരന്‍ ഉമ്മന്‍ ചാണ്ടി മാത്രമാണെന്ന് രാഹുല്‍ …

മകളോടുള്ള മറ്റൊരു വിദ്യാര്‍ത്ഥിയുടെ സൗഹൃദം ആരായാനെത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കുരുമുളക് സ്‌പ്രേ ചെയ്തു: സ്‌പ്രേ മുഖത്ത് പതിച്ച 10 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഇടുക്കി: സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകളോടുള്ള മറ്റൊരു വിദ്യാര്‍ത്ഥിയുടെ ചങ്ങാത്തത്തെക്കുറിച്ച് ആരായാന്‍ എത്തിയ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ ആരോപിതനായ വിദ്യാര്‍ത്ഥി കുരുമുളക് സ്‌പ്രേ ചെയ്തു. ഇവര്‍ക്കടുത്തു നിന്ന മറ്റു വിദ്യാര്‍ത്ഥികളുടെ മുഖത്തു സ്‌പ്രേ പതിച്ചതിനെത്തുടര്‍ന്നു ഛര്‍ദ്ദിയും തലകറക്കവുമനുഭവപ്പെട്ട അവരെ അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജാക്കാട് പൊലീസ് അന്വേഷണമാരംഭിച്ചു.ഇടുക്കി ബൈസണ്‍ വാലി സ്‌കൂളില്‍ രാവിലെയാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. ഒരു വിദ്യാര്‍ത്ഥിനിയുമായി മറ്റൊരു വിദ്യാര്‍ത്ഥി സൗഹൃദം സ്ഥാപിക്കുന്നുണ്ടെന്ന വിവരം ലഭിച്ച പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ രാവിലെ സ്‌കൂളിനടുത്തെ ബസ് സ്റ്റോപ്പിലെത്തി വിദ്യാര്‍ത്ഥിയെ കാത്തു …

മസ്തിഷ്‌കാഘാതം; കുമ്പള പേരാലിലെ 24 കാരന്‍ മരിച്ചു

കാസര്‍കോട്: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കുമ്പള പേരാലിലെ 24 കാരന്‍ മരിച്ചു. പേരാല്‍ മാളിയേക്കല്‍ ഹൗസിലെ ജവാദ് എന്ന ഫവാദ്(24) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ചെര്‍ക്കളയിലെ ഭക്ഷ്യസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഫവാദിന് അസഹ്യമായ തലവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കുമ്പളയിലെയും പിന്നീട് കാസര്‍കോട്ടെയും ആശുപത്രികളില്‍ എത്തിച്ചു. നിലഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ പേരാല്‍ ജുമാമസ്ജിദ് …

ബുദ്ധ സന്യാസിമാരെ വശീകരിച്ചു നൂറുകോടി രൂപ തട്ടിയ തായ് യുവതി അറസ്റ്റില്‍

ബാങ്കോക്ക്: ബുദ്ധസന്യാസിമാരുമായി ലൈംഗിക ബന്ധം പൂലര്‍ത്തിയ രംഗങ്ങള്‍ ചിത്രീകരിച്ചു ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമിച്ച തായ് യുവതിയെ അറസ്റ്റു ചെയ്തു. കഴിഞ്ഞ മൂന്നു വര്‍ഷമായി സന്യാസിമാരെ ബ്ലാക്ക് മെയില്‍ ചെയ്തു നൂറുകോടി ഇവര്‍ തട്ടിയെടുത്തതായാണ് സൂചന. ഒമ്പതു സന്യാസിമാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവതി ഇതിന്റെ ദൃശ്യങ്ങള്‍ അവരെ കാണിച്ചു ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നു. ഇവരുടെ വീട്ടില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട 80,000ത്തിലേറെ ഫോട്ടോകളും വീഡിയോകളും പൊലീസ് പിടിച്ചെടുത്തു.തായ്‌ലാന്‍ഡിലെ ബുദ്ധ സന്യാസി സമൂഹത്തില്‍ ഇതു …

ബംഗളൂരുവില്‍ 40 സ്‌കൂളുകള്‍ക്കു ബോംബ് ഭീഷണി

ബംഗ്‌ളൂര്‍: ബംഗളൂരുവിലെ 40 സ്‌കൂളുകള്‍ക്കു ബോംബ് ഭീഷണി. രാജരാജേശ്വരി നഗര്‍, ഈസ്റ്റ്-ബംഗളൂരു, കെങ്കേരി, സെന്‍ട്രല്‍ ബംഗളൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കാണ് ഭീഷണി ഉണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നു പറയുന്നു. ക്ലാസ് മുറികളില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.സന്ദേശത്തെത്തുടര്‍ന്നു പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്‌കൂളിലെത്തി പരിശോധിച്ചു. എന്നാല്‍ എങ്ങുനിന്നും സ്‌ഫോടക വസ്തുക്കളോ അതിനെക്കുറിച്ച് സൂചനകളോ കണ്ടെത്തിയിട്ടില്ല. എം എസ് ധോണി ഗ്ലോബല്‍ സ്‌കൂള്‍, സെന്റ് ജര്‍. മെയ്ന്‍ അക്കാഡമി ദ ബാംഗ്ലൂര്‍ സ്‌കൂള്‍, ബിഷപ് …

ഞായറാഴ്ച വരെ റെഡ് അലര്‍ട്ട്; കാസര്‍കോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടു

കാസര്‍കോട്: കേന്ദ്ര കാലാവസ്ഥാവകുപ്പ് ഞായറാഴ്ച വരെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ റാണിപുരം, ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന ജൂലൈ 20 വരെ ടൂറിസം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഉപ്പള പുഴയിലും മധൂര്‍ പുഴയിലും പുത്തിഗെ പുഴയിലും ജലനിരപ്പുയര്‍ന്നതിനാല്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി നല്‍കിയിരുന്നു.

സിന്തറ്റിക് മയക്കുമരുന്നുകള്‍ എത്തിച്ച് വില്‍പന; 24 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: സിന്തറ്റിക് മയക്കുമരുന്നുകള്‍ എത്തിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്ന യുവാവിനെ കണ്ണൂര്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സംഘം പിടികൂടി. കണ്ണൂര്‍ രണ്ടിലെ മന്യത്ത് ഹൗസില്‍ വിപീഷിനെയാണ് (35) സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് 24 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ പി.പി.സുഹൈലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കക്കാട് ഒണ്ടേന്‍ പറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ന്യൂജന്‍ സിന്തറ്റിക് ഡ്രഗ്സ് …

സ്‌കൂളില്‍ നിന്ന് നല്‍കിയ ഫ്രൈഡ് റൈസും ചിക്കന്‍ കറിയും കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥത; 36 കുട്ടികള്‍ ആശുപത്രിയില്‍

തിരുവനന്തപുരം: കിഴക്കനേല എല്‍.പി. സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 36 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 250 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന എല്‍.പി. സ്‌കൂളിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ബുധനാഴ്ച നല്‍കിയ ഫ്രൈഡ് റൈസും ചിക്കന്‍ കറിയും കഴിച്ച കുട്ടികള്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. ഛര്‍ദിയും വയറിളക്കവും ഉണ്ടായ 36 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും ഇക്കാര്യം ആരോഗ്യവകുപ്പില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ മറച്ചുവച്ചുവെന്നാണ് ആരോപണം. സാധാരണ നല്‍കുന്ന മെനുവില്‍ നിന്ന് വ്യത്യസ്തമായി മാംസാഹാരം കുട്ടികള്‍ക്ക് നല്‍കിയതും …

അത്തിക്കോത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു

കാസര്‍കോട്: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട് തകര്‍ന്നു വീണു. അത്തിക്കോത്ത് എസി നഗറിലുള്ള കാഞ്ഞങ്ങാട് നഗരസഭ മുന്‍ ജനതാദള്‍ കൗണ്‍സിലര്‍ എംഎ കണ്ണന്റെ വീടാണ് വെളളിയാഴ്ച രാവിലെ തകര്‍ന്ന് വീണത്. പ്രധാനമന്ത്രിയുടെ പിഎംഎ വഴിയുള്ള ഭവന പദ്ധതിയില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയായി വരികയായിരുന്നു. ഇതിനിടയാണ് രാവിലെ അടുക്കള ഭാഗത്ത് വലിയ ഗര്‍ത്തം പ്രത്യക്ഷപ്പെടുകയും തപിന്നാലെ വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നുവീഴുകയും ചെയ്തത്.

ഷിറിയ പുഴ കരകവിഞ്ഞൊഴുകുന്നു; ബംബ്രാണ വയല്‍ പുഴയായി; റോഡും വയലുമറിയാതെ നാട്ടുകാര്‍ വിഷമത്തില്‍

കുമ്പള: ഷിറിയ പുഴ കരകവിഞ്ഞതിനെ തുടര്‍ന്നു ബംബ്രാണ വയല്‍ വെളളത്തിനടിയിലായി. റോഡും വയലും തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ വയലില്‍ വെള്ളം കയറിയിട്ടുണ്ട്.ഉപ്പള ഫയര്‍ഫോഴ്‌സും റസ്‌ക്യൂ ടീമും 30 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കു മാറ്റി. മഴ തുടരുന്നതിനാല്‍ ജലനിരപ്പ് അതേ നിലയില്‍ തുടരുകയാണെന്നു നാട്ടുകാര്‍ അറിയിച്ചു.ജില്ലയിലെ മറ്റു മേഖലകളിള്‍ മഴ തുടരുന്നുണ്ടെങ്കിലും ശക്തി കുറഞ്ഞിട്ടുണ്ട്. തോരാതെ പെയ്യുന്ന മഴ കൃഷിക്കും മറ്റു കാര്‍ഷിക ജോലികകള്‍ക്കും തടസ്സമായിരിക്കുകയാണ്. കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ മുങ്ങി പച്ചക്കറി കൃഷികള്‍ നാശം നേരിടുന്നു. തൊഴില്‍ മേഖലകളും …

മൂര്‍ഖന്‍ പാമ്പാണെന്നറിയാതെ കൈകൊണ്ട് പിടിച്ച് കുപ്പിയില്‍ അടച്ചു; പാമ്പിന്റെ കടിയേല്‍ക്കാതെ കുട്ടികള്‍ രക്ഷപ്പെട്ടു

കണ്ണൂര്‍: മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയ കുട്ടികള്‍ കടിയേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.കണ്ണൂര്‍ ഇരിട്ടി കുന്നോത്തോണ് സംഭവം. മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞിനെ കൈകൊണ്ട് പിടിച്ച് കുപ്പിയിലാക്കുകയായിരുന്നു പത്ത് വയസ്സില്‍ താഴെ പ്രായമുള്ള ആറ് കുട്ടികള്‍. ഒരു കുട്ടി മാതാവിന് പാമ്പിന്റെ ചിത്രം അയച്ചുകൊടുത്തത് രക്ഷയായി. വലിയ അപകടത്തില്‍ നിന്നാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. വ്യാഴാഴ്ച സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍, മുറ്റത്തിനടുത്ത് കൂടി ഒരു പാമ്പിന്‍കുഞ്ഞ് ഇഴഞ്ഞുപോകുന്നത് കണ്ടു. ഇഴഞ്ഞുപോകുന്നത് മണ്ണിരയാണെന്ന് കരുതി പാമ്പിനെ കൈകൊണ്ട് പിടിച്ച് അവിടെയുണ്ടായിരുന്ന ഒരു പ്ലാസ്റ്റിക് …

വൊര്‍ക്കാടിയില്‍ വീണ്ടും ഭൂമിയില്‍ വിള്ളല്‍; രണ്ടു കുടുംബത്തെ മാറ്റി, ഒരു കുടുംബത്തെ മാറ്റാന്‍ നീക്കം

മഞ്ചേശ്വരം: കഴിഞ്ഞ വര്‍ഷം ഭൂമിയില്‍ വിള്ളല്‍ അനുഭവപ്പെട്ട വൊര്‍ക്കാടി പഞ്ചായത്തിലെ പാത്തൂര്‍ കജെയില്‍ വീണ്ടും വിള്ളല്‍ രൂപപ്പെട്ടു.കഴിഞ്ഞ വര്‍ഷം മഴ അവസാനിക്കാറായപ്പോഴായിരുന്നു ഭൂമി പിളരല്‍ പ്രതിഭാസം പ്രകടമായത്. അതിനെ തുടര്‍ന്നു വിള്ളലിനടുത്തുള്ള മൂന്നു വീടുകളില്‍ നിന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അടുത്ത കാലത്താണ് അവര്‍ ഈ വീട്ടിലേക്കു തിരിച്ചെത്തിയത്. വീണ്ടും ഭൂമി പിളര്‍പ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടു വീട്ടുകാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്. ഒരു വീട്ടിലുള്ളവരെ താമസിയാതെ ബന്ധുവീടുകളിലേക്ക് മാറ്റുമെന്നു ലീഗ് നേതാവ് അബ്ദുല്‍ മജീദ് പറഞ്ഞു.വിവരമറിഞ്ഞ് വില്ലേജ്, …

കുമ്പള കണ്ണൂരിലെ ടികെ അഹമ്മദ് കുഞ്ഞി അന്തരിച്ചു

കാസര്‍കോട്: കുമ്പളയിലെ പരേതരായ കണ്ണൂര്‍ അബ്ബാസ് ഹാജിയുടെയും, ബീഫാത്തിമ ഹജ്ജുമ്മയുടെയും മകന്‍ ടികെ അഹമ്മദ് കുഞ്ഞി(ആമിഞ്ഞി-63) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സിയിലായിരുന്നു. ഭാര്യ: റുഖിയാബി (പൈവളികെ ബദിമൂലെ). മക്കള്‍: അബ്ബാസ്, ആയിഷ. സഹോദരങ്ങള്‍: ടി കെ കുഞ്ഞാമു ഹാജി, ടി കെ അബ്ദുല്ലഹാജി, മൊയിതിന്‍ കുഞ്ഞി ഹാജി, ടി കെ ഇസ്മായില്‍ ഹാജി, ടി കെ അബ്ദുല്‍ റഹിമാന്‍, ഉമ്മുസല്‍മ ചെര്‍ക്കള, അസ്മാബി ചെങ്കള, റുഖിയാബി ഉദുമ, പരേതരായ ആയിഷാബി മൊഗ്രാല്‍, സുലൈഖ കമ്പാര്‍.കെഎസ് …

ഷോക്കേറ്റ് മരണം; വൈദ്യുതി മന്ത്രിയുടെ ചിറ്റൂരിലെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്, ജലപീരങ്കി പ്രയോഗിച്ചു

പാലക്കാട്: തേവലക്കരയില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ പാലാക്കാട്ടെ ഓഫീസിലേക്ക് ബിജെപി-യുമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് ബിജെപിയുടെ മാര്‍ച്ച് നടന്നത്. ബാരിക്കേഡ് കടന്ന് വന്ന ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പൊലീസുമായി ഉന്തും തള്ളുമായതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. വെള്ളിയാഴ്ച രാവിലെ മന്ത്രിയുടെ ചിറ്റൂരിലെ ഓഫീസിലേക്കാണ് ബിജെപി മാര്‍ച്ച് നടത്തിയത്.

ദേശീയപാത നിര്‍മാണം; മേഘ കമ്പനി ഏജന്റുമാര്‍ക്കും സബ് ഏജന്റുമാര്‍ക്കും മറ്റും ആറുമാസമായി കൂലി നല്‍കുന്നില്ലെന്ന് പരാതി, പ്രതിഷേധം

കാസര്‍കോട്: ദേശീയപാതയുടെ നിര്‍മാണത്തില്‍ പലഘട്ടങ്ങളുടെ കരാറുകാരും റോഡ് നിര്‍മാണത്തിലെ തരികിടകളെ തുടര്‍ന്ന് കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്ത മേഘ കമ്പനി അവരുടെ ഏജന്റുമാര്‍ക്കും സബ് ഏജന്റുമാര്‍ക്കും നൂറുകണക്കിന് വാഹനങ്ങള്‍ക്കും മറ്റും ആറുമാസമായി പണം നല്‍കുന്നില്ലെന്നാക്ഷേപം. ഇതില്‍ പ്രതിഷേധിച്ച് ഇത്തരം ആളുകള്‍ സംഘടിതമായി ഇന്നും പൊയ്‌നാച്ചിയിലെ മേഘയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. ആറുമാസമായി ഒരു പൈസപോലും കൂലികിട്ടാതെ തങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണെന്നും ഉടന്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതേ ആവശ്യമുന്നയിച്ചു നേരത്തെ പലതവണ സമരം നടത്തിയിരുന്നെന്നും സമരക്കാര്‍ പറഞ്ഞു. …