പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. പാലക്കാട് തൃക്കല്ലൂർ സ്വദേശികളായ ഓട്ടോ ഡ്രൈവർ അസീസ്(52), യാത്രക്കാരൻ അയ്യപ്പൻകുട്ടി(60) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.15നാണ് മണ്ണാർക്കാട് തച്ചമ്പാറയിൽ അപകടമുണ്ടായത്. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് പോക്കറ്റ് റോഡിലേക്ക് തിരിയുകയായിരുന്ന ഓട്ടോയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഓട്ടോ ഡ്രൈവർ അസീസിന്റെ മരണ വിവരമറിഞ്ഞു ബന്ധു കുഴഞ്ഞു വീണു മരിച്ചു. അസീസിന്റെ വീട്ടിൽ താമസിച്ചിരുന്ന ഭാര്യാമാതാവിന്റെ സഹോദരി നഫീസയാണ് മരിച്ചത്. മരണവിവരം കേട്ടയുടനെ ബോധരഹിതയായ നഫീസയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
