ബോവിക്കാനം ടൗണില്‍ വെള്ളക്കെട്ട്; മഴവെള്ളം റോഡിലൊഴുകുന്നു

കാസര്‍കോട്: മതിയായ ഓവുചാലില്ലാത്തനാല്‍ ബോവിക്കാനം ടൗണില്‍ മഴ വെള്ളറോഡിലേക്ക് ഒഴുകുന്നു. മീന്‍ മാര്‍ക്കറ്റിന് സമീപത്ത് മഴവെള്ളം കെട്ടിക്കിടക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഓവുചാല്‍ ശുചീകരിക്കാത്തതിനാലാണ് വെള്ളം റോഡിലേക്ക് ഒഴുകുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഓവുചാലില്‍ മണ്ണും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും അടിഞ്ഞ് കൂടിയിരിക്കുകയാണ്. ബോവിക്കാനം സ്‌കൂളിന് മുന്‍ വശത്തായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് മുറിച്ച് കടക്കാനും പറ്റാത്ത സ്ഥിതിയാണ്. കെട്ടിക്കിടക്കുന്ന വെള്ളം കാല്‍നട യാത്രക്കും തടസം സൃഷ്ടിക്കുകയാണ്. ഓരോ വര്‍ഷവും ബന്ധപെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വെള്ളക്കെട്ട് …

സഅദിയ്യക്ക് ലോ കോളേജ് അനുവദിച്ചു; കെട്ടിട ശിലാസ്ഥാപനം ജൂലായ് 17ന്

കാസര്‍കോട്: ദേളി ജാമിഅസഅദിയ്യ അറബിയ്യയില്‍ ലോ കോളേജ് അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. അഞ്ചുവര്‍ഷത്തെ ബി എ എല്‍ എല്‍ ബി ഇന്റഗ്രേറ്റഡ് കോഴ്‌സിനാണ് അനുമതി ലഭിച്ചതെന്നു ഭാരവാഹികളായ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, മുസ്തഫ പി വി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ലോ കോളേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജൂലായ് 17ന് ചട്ടഞ്ചാല്‍, കോളിയടുക്കം കാമ്പസില്‍ …

മന്ത്രവാദ ചികിത്സക്കിടയില്‍ പീഡനം; സിദ്ധനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: മന്ത്രവാദ ചികിത്സയ്ക്കിടയില്‍ 55 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കണ്ണൂര്‍, കക്കാട് സ്വദേശിയും തളിപ്പറമ്പില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഷിഹാബുദ്ദീന്‍ തങ്ങളെ (52)യാണ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത്കുമാറിന്റെ കസ്റ്റഡിയില്‍ വിട്ടത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും മന്ത്രവാദത്തിനു ഉപയോഗിക്കുന്ന ‘മാന്ത്രിക ശക്തി’ ഉണ്ടെന്നു പറയുന്ന വടി കണ്ടെടുക്കുകയുമാണ് പൊലീസിന്റെ ലക്ഷ്യം.ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ സ്ത്രീയുടെ പരാതി പ്രകാരമാണ് …

ആശ്വാസം, നിമിഷ പ്രിയയുടെ വധ ശിക്ഷ നടപ്പിലാക്കുന്ന തിയതി നീട്ടി

സന: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധ ശിക്ഷ നടപ്പിലാക്കുന്ന തിയ്യതി നീട്ടിയെന്ന വിവരമാണ് ഒടുവില്‍ ലഭിക്കുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാന്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം അനുമതി നല്‍കുകയായിരുന്നു. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയും സാമൂഹക പ്രവര്‍ത്തകനുമായ സാമുവല്‍ ജെറോമാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രസര്‍ക്കാറും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തിയതി മാത്രമാണ് നീട്ടിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ് തീരുമാനമെന്നും പറയുന്നു. വിഷയത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിന് ശേഷമുണ്ടായ …

ഓട്ടോയില്‍ കയറാന്‍ മിനിമം യാത്രാനിരക്ക് 36 രൂപയാക്കി വര്‍ധിപ്പിച്ചു, പുതുക്കിയ നിരക്ക് ബംഗളൂരു നഗര പരിധിയില്‍

ബംഗളൂരു: ബെംഗളൂരുവില്‍ ഓട്ടോ റിക്ഷാ മിനിമം നിരക്ക് 36 രൂപയാക്കി. ആദ്യ രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിനുള്ള മിനിമം നിരക്കാണ് വര്‍ധിപ്പിച്ചത്. നേരത്തെ ഇത് 30 രൂപയായിരുന്നു. ആദ്യത്തെ രണ്ടു കിലോമീറ്ററിനുശേഷം പിന്നീടുള്ള ഒരോ കിലോമീറ്ററിനുള്ള നിരക്ക് 15 രൂപയുള്ളത് 18 രൂപയായും വര്‍ധിപ്പിച്ചു. ആഗസ്റ്റ് ഒന്ന് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് ബംഗളൂരു അര്‍ബന്‍ ജില്ലയിലെ ഡിസ്ട്രിക്ട് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ബൃഹത് ബെംഗളൂരു നഗര പാലികെ (ബിബിഎംപി) പരിധിയിലായിരിക്കും പുതിയ മീറ്റര്‍ നിരക്ക് ബാധകമാകുക. …

സ്‌കൂള്‍ സമയമാറ്റം: മന്ത്രി ശിവന്‍കുട്ടിയുടെ നിലപാട് ധിക്കാരപരം: ഉമ്മര്‍ ഫൈസി

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റത്തില്‍ മന്ത്രി ശിവന്‍കുട്ടിക്ക് ധിക്കാര പരമായ നിലപാടാണെന്ന് സമസ്ത നേതാവ് മുക്കം ഉമ്മര്‍ ഫൈസി അഭിപ്രായപ്പെട്ടു. സ്‌കൂള്‍ സമയമാറ്റത്തെ കുറിച്ച് സ്വീകരിക്കേണ്ടുന്ന നിലപാട് ചര്‍ച്ച ചെയ്യാന്‍ സമസ്ത യോഗം ചൊവ്വാഴ്ച ചേരാനിരിക്കവെയാണ് ഉമ്മര്‍ ഫൈസി മന്ത്രിക്കും സര്‍ക്കാരിനും എതിരെ ആഞ്ഞടിച്ചത്.സമയമാറ്റക്കാര്യത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് ശരിയല്ല. മാറ്റമില്ലെങ്കില്‍ പിന്നെന്തിനു ചര്‍ച്ചയ്ക്ക് വിളിക്കണം. മന്ത്രിയുടെ ഈ നിലപാട് അംഗീകരിക്കുവാന്‍ കഴിയില്ല. മുസ്ലീം സമുദായത്തെ അവഗണിച്ചു കൊണ്ടു സര്‍ക്കാരിനു മുന്നോട്ടു പോകാന്‍ കഴിയില്ല- അദ്ദേഹം വ്യക്തമാക്കി.

വിവാഹ പാര്‍ട്ടിയില്‍ ചിക്കന്‍ കഷണം കൂടുതല്‍ ആവശ്യപ്പെട്ട യുവാവിനെ കുത്തിക്കൊന്നു

ബംഗളൂരു: വിവാഹ ചടങ്ങിന് ശേഷം നടന്ന അത്താഴ വിരുന്നില്‍ ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കം ഒരു യുവാവിന്റെ കൊലപാതകത്തില്‍ കലാശിച്ചു. ചിക്കന്‍ കഷണം കൂടുതല്‍ ആവശ്യപ്പെട്ട യുവാവിനെ കുത്തിക്കൊന്നു. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം. യാരഗട്ടി സ്വദേശി 30 വയസുള്ള വിനോദ് മലഷെട്ടിയെയാണ് സുഹൃത്ത് വിത്തല്‍ ഹരുഗോപ്പ് കുത്തിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി യാരഗട്ടിയിലെ ഒരു പാടത്താണ് അത്താഴ വിരുന്ന് നടന്നത്. സുഹൃത്ത് അഭിഷേക് കൊപ്പാടിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു വിനോദ്. ഭക്ഷണം വിളമ്പിക്കൊണ്ടിരുന്ന വിത്തല്‍ ഹരുഗോപ്പിനോട് വിനോദ് കൂടുതല്‍ …

ബാങ്ക് ജീവനക്കാരന്റെ കൈയില്‍ നിന്നു തട്ടിപ്പറിച്ച 39ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി; പ്രതിയുടെ വാദം പൊളിഞ്ഞു

കോഴിക്കോട്: പന്തീരാങ്കാവില്‍ ബാങ്ക് ജീവനക്കാരില്‍ നിന്നും തട്ടിയെടുത്ത 39ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കേസിലെ മുഖ്യപ്രതി ഷിബിന്‍ ലാലിന്റെ വീട്ടു പറമ്പില്‍ നിന്നു അരകിലോമീറ്റര്‍ അകലെയുള്ള പറമ്പില്‍ പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ട നിലയിലാണ് പണം കണ്ടെത്തിയത്.ജൂണ്‍ 11ന് ആണ് പന്തീരാങ്കാവ് ഇസാഫ് ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് ഷിബിന്‍ലാല്‍ പണം കവര്‍ന്നത്. പന്തീരാങ്കാവിലെ അക്ഷയ എന്ന ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച സ്വര്‍ണ്ണം ടേക്ക് ഓവര്‍ ചെയ്യാന്‍ എത്തിയ ഇസാഫ് ബാങ്ക് ജീവനക്കാരനില്‍ നിന്നു ഷിബിന്‍ ലാല്‍ …

ട്രാക്ടറില്‍ സന്നിധാനത്തില്‍; എഡിജിപി അജിത് കുമാറിന്റെ ശബരിമല ദര്‍ശനം വിവാദത്തില്‍

പത്തനംതിട്ട: എഡിജിപി എം ആര്‍ അജിത്കുമാറിന്റെ ട്രാക്ടറില്‍ ശബരിമല സന്ദര്‍ശനം വിവാദത്തില്‍. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് എഡിജിപി അജിത് കുമാര്‍ ട്രാക്ടര്‍ യാത്ര നടത്തിയതെന്നാണ് ആരോപണം. ചരക്കു നീക്കത്തിനു മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ആളുകള്‍ കയറരുതെന്നും കര്‍ശന ഹൈക്കോടതി നിര്‍ദേശം നിലവിലുണ്ട്. എന്നാല്‍ അജിത്കുമാര്‍ ഇതു ലംഘിച്ചെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് കൈമാറിയെന്നാണ് സൂചന. ട്രാക്ടര്‍ യാത്രയെക്കുറിച്ച് ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ ദേവസ്വം വിജിലന്‍സിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.മാളികപ്പുറത്തെ നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠയുടെ …

പ്രളയ സാധ്യതാ മുന്നറിയിപ്പ്; ഉപ്പള പുഴയില്‍ ജലനിരപ്പുയര്‍ന്നു, തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കാസര്‍കോട്: ജില്ലയില്‍ മഴ ശക്തമായി തുടരുകയാണ്. ഉപ്പള പുഴയില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. പ്രളയസാധ്യതയുണ്ടെന്നും കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. യാതൊരു കാരണവശാലും പുഴയില്‍ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും അറിയിപ്പില്‍ പറയുന്നു. ജില്ലയില്‍ കാര്യങ്കോട് പുഴയിലും ചന്ദ്രഗിരിപ്പുഴയിലും ജലനിരപ്പുയരുന്നുണ്ട്. അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്ന് …

തൊഴിലുറപ്പ് തൊഴിലാളി പാചകത്തിനിടയില്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പൊയ്‌നാച്ചി, പറമ്പ, കുണ്ടടുക്കത്തെ പരേതനായ കോരന്‍- കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകള്‍ സുധ(37)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എഴുമണിക്ക് അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുകയായിരുന്നു സുധ. ഇതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മകളും കരിച്ചേരി ഗവ. യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ രജിത വിവരം ഉടന്‍ തന്നെ അയല്‍പക്കത്തുള്ള സഹോദരനെ അറിയിച്ചു. സഹോദരനും ബന്ധുക്കളും ചേര്‍ന്ന് സുധയെ ഉടന്‍ ചട്ടഞ്ചാലിലെ ആശുപത്രിയില്‍ എത്തിച്ചു. നില …

ബസ് സ്റ്റാന്‍ഡ് പശുക്കള്‍ കൈയേറി; കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ‘കാലി’ സ്റ്റാന്‍ഡായി

കാസര്‍കോട്: പുതിയ ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരെത്തിയാല്‍ സ്വീകരിക്കുന്നത് പശുക്കളാണ്. യാത്രക്കാരെയും ബസുകളെയും വകവെക്കാതെ അവര്‍ വിലസുകയാണ്. ബസ് നിര്‍ത്തുന്നയിടങ്ങളിലാണ് ഇവ കൂട്ടമായി നടക്കുന്നത്. ഉടമസ്ഥര്‍ ഉപേക്ഷിച്ചവയാണ് അധികവും. 15 ലധികം പശുക്കളാണ് ദിവസവും ഇത്തരത്തില്‍ സ്റ്റാന്‍ഡിലെത്തുന്നത്. ഹോണടിച്ചാലും പശുക്കള്‍ എഴുന്നേറ്റുമാറില്ലെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നു. പശു കിടക്കുന്ന ഭാഗത്തേക്ക് പോകാതെ ബസ് നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. മംഗളൂരു ഭാഗത്തുനിന്ന് സ്റ്റാന്‍ഡിലേക്ക് ബസ് കയറുമ്പോള്‍ പശുക്കള്‍ അലഞ്ഞുനടക്കുന്നത് ഭീതിപ്പെടുത്തുന്നുണ്ട്. ഇവയെ ഓടിക്കാന്‍ ശ്രമിച്ചാല്‍ ബസ് ജീവനക്കാരെയും യാത്രക്കാര്‍ കുത്താന്‍ …

പെരിയയില്‍ വീണ്ടും കവര്‍ച്ച; കടയുടെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ മടങ്ങിയത് സിഗരറ്റും ഓട്‌സുമായി, സിസിടിവി ക്യാമറ തകര്‍ത്ത നിലയില്‍

കാസര്‍കോട്: പെരിയ ബസാറില്‍ വീണ്ടും കവര്‍ച്ച. ആയമ്പാറയിലെ ഭാസ്‌കരന്റെ ഉടമസ്ഥതയിലുള്ള സുരഭി സ്‌റ്റോഴ്‌സിലാണ് കവര്‍ച്ച നടന്നത്.ഷട്ടറിലെ പൂട്ടു തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ സിഗരറ്റും ഓട്‌സും നാണയങ്ങളും കൈക്കലാക്കിയാണ് മടങ്ങിയത്. കടയുടെ മുന്‍വശത്തുള്ള സിസിടിവി ക്യാമറ തകര്‍ത്ത നിലയിലും കാണപ്പെട്ടു.ചൊവ്വാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം കടയുടമ അറിഞ്ഞത്. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവിയില്‍ മോഷ്ടാവിന്റെതാണെന്നു കരുതുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ടവല്‍ കൊണ്ട് മുഖം മറച്ചുള്ള രൂപമാണ് ലഭിച്ചത്.ഒരു മാസത്തിനുള്ളില്‍ …

വടിവാള്‍ വീശി പൊതുസ്ഥലത്ത് പരാക്രമം; പള്ളിയിലേക്ക് അതിക്രമിച്ചു കയറിയ യുവാവ് അറസ്റ്റില്‍

മംഗളൂരു: വടിവാള്‍ വീശി പൊതുസ്ഥലത്ത് പരാക്രമം കാണിക്കുകയും പള്ളിയിലേക്ക് അതിക്രമിച്ചു കയറയുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ഹസ്സന്‍ സ്വദേശിയും ബണ്ട്വാളില്‍ താമസക്കാരനുമായ രാജു(45)വാണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയോടെ പുത്തൂരിലെ കസബ ബൊളുവാരുവിലാണ് ഇയാള്‍ പരാക്രമം കാണിച്ചത്.ഒരാള്‍ വാള്‍ പിടിച്ച് ആളുകളെ ഭീഷണിപ്പെടുത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുത്തൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. പ്രദേശവാസികളുടെ സഹായത്തോടെ ആളെ കീഴ്‌പ്പെടുത്തി പിടികൂടി.ഇന്ത്യന്‍ ആയുധ നിയമത്തിലെ സെക്ഷന്‍ 25(1ബി)(ബി), ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 110 എന്നിവ പ്രകാരം കേസ് …

മഴ: മീഞ്ചയില്‍ ഒരു വീട് തകര്‍ന്നു; വീട്ടിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു

മഞ്ചേശ്വരം: തിങ്കളാഴ്ച ഉണ്ടായ ശക്തമായ കാറില്ലും മഴയിലും മീഞ്ച അരിയാല കള്ളിഗയിലെ ബാബുറൈയുടെ വീട് തകര്‍ന്നു. അപകടസമയത്തു വീട്ടിനുള്ളിലുണ്ടായിരുന്ന ബാബു റൈയുടെ പിതാവും മകളും ഓടിരക്ഷപ്പെട്ടു. വീട്ടുപകരണങ്ങളും സാധനങ്ങളും നശിച്ചു. സംഭവമറിഞ്ഞ് ഓടിയെത്തിയ അയല്‍ക്കാര്‍ ഇവരെ അടുത്ത വീട്ടിലേക്കു മാറ്റി. അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്.

ബസില്‍ കടത്തിയ 139.38ഗ്രാം മയക്കുമരുന്നുമായി കുഞ്ചത്തൂര്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ബസില്‍ കടത്തിയ 139.38 ഗ്രാം മെത്തഫെറ്റമിന്‍ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. മഞ്ചേശ്വരം, കുഞ്ചത്തൂര്‍ ഗവ. എല്‍ പി സ്‌കൂളിനു സമീപത്തെ ഹൈദരാലി (40)യെയാണ് മഞ്ചേശ്വരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിനു ജയിംസും സംഘവും അറസ്റ്റു ചെയ്തത്. മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് കര്‍ണ്ണാടക കെ എസ് ആര്‍ ടി ബസിനകത്ത് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ പി കെ ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി പി സജിത്ത് എന്നിവരും ഉണ്ടായിരുന്നു.മറ്റൊരു …

കാണാതായ കര്‍ഷകന്റെ മൃതദേഹം കുളത്തില്‍

കാസര്‍കോട്: കാണാതായ കര്‍ഷകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുംബഡാജെ, അഗല്‍പ്പാടി, പത്മാറിലെ ബാലകൃഷ്ണ ഭട്ടി(73)ന്റെ മൃതദേഹമാണ് കവുങ്ങിന്‍ തോട്ടത്തിലെ കുളത്തില്‍ കാണപ്പെട്ടത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെ വീട്ടില്‍ വച്ചാണ് ബാലകൃഷ്ണ ഭട്ടിനെ കാണാതായത്. വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഭര്‍ത്താവിനെ കാണാതായതു സംബന്ധിച്ച് ഭാര്യ ശ്യാമള തിങ്കളാഴ്ച രാവിലെ ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം തുടരുന്നതിനിടയിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മൃതദേഹം കുളത്തില്‍ കണ്ടെത്തിയത്. ബദിയഡുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി …

കാസര്‍കോട്ട് കാവുഗോളി കടപ്പുറത്ത് കടലാക്രമണം; സുരക്ഷിത നടപടി ഉടന്‍ വേണം: ബിജെപി

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ കാവുഗോളി കടപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷമായിരിക്കുകയാണെന്നു ബിജെപി മുന്നറിയിച്ചു. 200 വോളം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ എല്ലാവര്‍ക്കും പ്രധാന റോഡിലെത്താന്‍ ശരിയായ കണക്ഷന്‍ റോഡ് ഇല്ല. ആരോഗ്യപ്രശ്‌നമോ മറ്റ് അടിയന്തര ആവശ്യങ്ങളോ ഉണ്ടാകുമ്പോള്‍, ചേരങ്കൈ റോഡിനെ ആശ്രയിക്കുന്നു. എന്നാല്‍ കടല്‍ക്ഷോഭ മൂലം ഈ ഏക റോഡും ഭീഷണി നേരിടുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രദേശവാസികള്‍ നേരിടുന്ന ഈ പ്രശ്‌നത്തിന് ഇതുവരെ ഒരു പരിഹാരവും കണ്ടെത്തിയിട്ടില്ല. അധികൃതരുടെയും ജനപ്രതിനിധികളുടെയും വാതിലുകളില്‍ മുട്ടി, …