മംഗളൂരു: കൊളത്തമജലുവിലെ അബ്ദുള്‍ റഹ്‌മാന്റെ കൊലപാതക കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. ബണ്ട്വാളിലെ തുംബൈ സ്വദേശി ശിവപ്രസാദ് (33) ആണ് അറസ്റ്റിലായത്. ബണ്ട്വാളിലെ റായിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കലന്ദര്‍ ഷാഫിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയിരുന്നു ഇയാള്‍.
തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആകെ ഒമ്പതായി. മെയ് 27 നാണ് അബ്ദുള്‍ റഹ്‌മാന്‍ കൊല്ലപ്പെട്ടത്.
ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊളത്തമജലുവിലേക്ക് മണല്‍ എത്തിക്കാന്‍ പോയപ്പോഴാണ് സംഭവം.
