ന്യൂഡല്‍ഹി: 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും ഡല്‍ഹിയില്‍ ഇന്ധനം നിരോധിച്ചു. നിരോധനം ചൊവ്വാഴ്ച നിലവില്‍ വന്നു. ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്നത് വാഹനങ്ങളാണെന്നു സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് 2024 ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വായു ഗുണനിലവാര മാനേജ്‌മെന്റ് കമ്മിഷന്‍ 15 വര്‍ഷവും, 10 വര്‍ഷവും പൂര്‍ത്തിയാകാത്ത വാഹനങ്ങള്‍ക്ക് ഇന്നുമുതല്‍ ഇന്ധനം നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് അനുസരിച്ച് ഡല്‍ഹിയില്‍ മാത്രം 62 ലക്ഷം വാഹനങ്ങള്‍ ഇന്നുമുതല്‍ റോഡിലിറങ്ങാന്‍ കഴിയാതെയായി.
