ന്യൂഡല്‍ഹി: ബി ജെ പിയുടെ 12-മതു ദേശീയ പ്രസിഡന്റിനെ നിയമിക്കുന്നതിനുള്ള നടപടികള്‍ ബി ജെ പി തിങ്കളാഴ്ച ആരംഭിച്ചു.
ബി ജെ പിയുടെ 11-മതു ദേശീയ പ്രസിഡന്റായ ജെ പി നദ്ദ എന്ന ജഗദ് പ്രകാശ നദ്ദ 2024ല്‍ കേന്ദ്രമന്ത്രിയായിരുന്നു.
ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനു 19 സംസ്ഥാന പ്രസിഡന്റുമാരുടെയെങ്കിലും തിരഞ്ഞെടുപ്പു പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബി ജെ പിക്കു പാര്‍ട്ടി ഭരണഘടനയനുസരിച്ചു 37 സംഘടനാ സംസ്ഥാനങ്ങളാണുള്ളത്. ചൊവ്വാഴ്ച സംസ്ഥാന പ്രസിഡന്റുമായുടെ എണ്ണം ഭൂരിപക്ഷത്തിനാവശ്യമായ 19 കടക്കും. പുതുച്ചേരി, മിസോറാം സംസ്ഥാന പ്രസിഡന്റുമാരായ വി പി രാമലിംഗം, കെ ബെയ്ച്ചുവ എന്നിവരെ തിങ്കളാഴ്ച തിരഞ്ഞെടുത്തിരുന്നു. മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, തെലുങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് സ്ഥാനത്തേക്കു ഒറ്റ നാമപത്രികയേ സമര്‍പ്പിച്ചിട്ടുള്ളൂ. അതിനാല്‍ ഏകകണ്ഠമായി ആ സംസ്ഥാന പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പു പൂര്‍ത്തിയാവും. 16 സംസ്ഥാനങ്ങളില്‍ നിലവില്‍ പുതിയ സംസ്ഥാന പ്രസിഡന്റുമാരുണ്ട്.
