കാസര്‍കോട്: കരിവേടകത്ത് എക്‌സൈസ് നടത്തിയ വാഹനപരിശോധനയില്‍ ബൈക്കില്‍ കടത്തിയ 25 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയിലായി. കൊട്ടോടി ഒരളയിലെ തടുമുറിയില്‍ വീട്ടില്‍ അലക്സണ്ടര്‍(33) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ ബന്തടുക്ക റെയ്ഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ഷഹബാസ് അഹമ്മദും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മദ്യം കടത്തിയ ബൈക്ക് കസ്റ്റഡിയിലെടുത്തു. സിഇഒ മാരായ കെപി ജോബി, കെ ഗണേഷ്, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവരും പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നു.







