കാസര്‍കോട്: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗ്ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ചു. കൊളത്തൂര്‍, രാമനടുക്കത്തെ പരേതനായ കുഞ്ഞിരാമന് ആചാരിയുടെ മകന് ആര്. അശോകന് (40)ആണ് വ്യാഴാഴ്ച രാവിലെ മംഗ്ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. സിപിഎം വരിക്കുളം ബ്രാഞ്ച് മുന്‍ സെക്രട്ടറിയായിരുന്നു. ഏപ്രില്‍ 13ന് ഉച്ചയ്ക്ക് പെര്ളടുക്കത്തിനു സമീപത്തായിരുന്നു അപകടം. അശോകന് ഓടിച്ചിരുന്ന ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. ലക്ഷക്കണക്കിനു രൂപയാണ് ചികിത്സക്കായി ചെലവാക്കിയത്. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിയും സാമ്പത്തിക സഹായങ്ങളുമായി പ്രവര്‍ത്തിച്ചുവെങ്കിലും അശോകന്റെ ജീവന് രക്ഷിക്കാന്‍ കഴിയാതെ പോയത് നാടിനെ കണ്ണീരിലാഴ്ത്തി. കോണ്‍ക്രീറ്റ് മേസ്തിരിയായിരുന്നു അശോകന്. അമ്മ: നാരായണി അമ്മ. ഭാര്യ: രേഷ്മ. മൂന്നു മക്കളുണ്ട്. പാടാര്‍ കുളങ്ങര ഭഗവതി ക്ഷേത്ര സ്ഥാനികനായ ബാബു ഉള്‍പ്പെടെ നാലു സഹോദരങ്ങളുണ്ട്.
