കുമ്പള: മൊഗ്രാല്‍ ഗവ.യുനാനി ഡിസ്പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്ററും, ജിവിഎച്ച്എസ്എസ് മൊഗ്രാലും സംയുക്തമായി വിപുലമായ പരിപാടികളോടെ പതിനൊന്നാമത് അന്താരാഷ്ട്ര യോഗാ ദിനം സംഘടിപ്പിച്ചു.

പരിപാടിയോടനുബന്ധിച്ച് സ്കൂള്‍ കുട്ടികള്‍ക്ക് ബോധവല്കരണ ക്ലാസ്സും യോഗാ പ്രദര്‍ശനവും സ്കൂള്‍ കുട്ടികളെ അണിനിരത്തി യോഗാ ഡാന്‍സും ഉണ്ടായിരുന്നു.ജിവിഎച്ച്എസ്എസ് ഹെഡ്മാസ്റ്റര് ജയറാം ജെ, പി.ടി.എ പ്രസിഡന്റ് അഷറഫ് പെര്‍വാട്, യുനാനി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷക്കീര്‍അലി, ഡോ.സുകന്യ, എസ്.എം.സി ചെയര്മാന് ആരിഫ്, പി.ടി.എ വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,അധ്യാപകരായ മണികണ്ഠന്, ജയ്സണ്‍, ജാന്‍സി, അഷ്കര്‍ അലി, ലിബിജ, സുഹൈല്‍, അഷ്റഫ്, ജോസ്, ബിജു പ്രസംഗിച്ചു.
