കാസര്‍കോട്: പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയും സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണന് അഭ്യര്‍ഥിച്ചു. തനിമ കലാസാഹിത്യ വേദിയുടെ സാഹിത്യ ചര്‍ച്ചയും പുസ്തക പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുട്ടി വായനക്കാരെ ജൈവവൈവിധ്യ രജിസ്റ്ററില്‍ ചേര്‍ത്ത് കൊണ്ടും പരിസ്ഥിതി സംരക്ഷണത്തില്‍ ഭാഗഭാക്കാവാമെന്ന് അദ്ദേഹം പറഞ്ഞു. ഇ ഉണ്ണികൃഷ്ണന്റെ ‘മുത്തു പിള്ള’ എന്ന പുസ്തകം ചര്‍ച്ച ചെയ്തു. എം എ മുംതാസ്, അബുത്വായി, പത്മനാഭന് ബാത്തുര്‍, ഉണ്ണി, റഹ്മാന്മുട്ടത്തൊടി പ്രസംഗിച്ചു. മുഹമ്മദ് ബിന്‍ മൊയ്തീനെ തനിമ കലാസാഹിത്യവേദിക്കു വേണ്ടി ഡോ. വി. ബാലകൃഷ്ണന് അനുമോദിച്ചു.
