മുണ്ട്യത്തടുക്ക റോഡില്‍ മരണക്കുഴി

ബദിയടുക്ക: മുണ്ട്യത്തടുക്ക റോഡിലെ അപകട കുഴികള്‍ യാത്രക്കാര്‍ക്ക് ദുരിതമായിരിക്കുന്നു. ഈ അവസ്ഥ കാണാന്‍ ആരുണ്ട് സാറെ എന്നു കുഴിയില്‍ വീഴുന്ന യാത്രക്കാരും കണ്ടുനില്‍ക്കുന്ന നാട്ടുകാരും പരസ്പരം ചോദിക്കുന്നു. ജില്ലാ പഞ്ചായത്ത് റോഡായ കന്യപ്പാടിയില്‍ നിന്നും മുണ്ട്യത്തടുക്ക – പള്ളം വരെ കുഴികള്‍ കൂടിക്കൂടി വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ പറ്റാത്ത നിലയിലെത്തിക്കഴിഞ്ഞു. മഴ വെള്ളം കുഴിയില്‍ കെട്ടി നില്‍ക്കുന്നതുകൊണ്ട് കുഴിയില്‍ ചാടിയ ശേഷമേ യാത്രക്കാര്‍ അപകടം അറിയുന്നുള്ളു.
വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ് കൂടുതലും ബൈക്ക് യാത്രക്കാരാണ് അപകടക്കെണിയില്‍ പെടുന്നത്. കാല്‍നടയാത്രക്കാര്‍ക്ക് വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ റോഡിലെ ചെളിവെള്ളം ദേഹത്ത് തെറിച്ചു വീഴുന്നു. ഇത് വാക്കേറ്റത്തിലും ഏറ്റുമുട്ടലിലും കലാശിക്കുന്നതും പതിവാണ്. ഈ റോഡ് മെക്കാഡം ടാറിംഗ് നടത്താനുള്ള നടപടി സ്വീകരിച്ച് വരുന്നതായി പറയുന്നുണ്ട്. എന്നാല്‍ ഒരു നടപടിയും ഉണ്ടാവുന്നില്ലെന്ന പരാതി ഉയര്‍ന്നു വരുന്നു. കുഴി അടക്കാനുള്ള അറ്റകുറ്റ പണി ഉടന്‍ നടത്തണമെന്ന് നാട്ടുക്കാര്‍ മുറവിളി കൂട്ടുന്നു.
ഈ റൂട്ടില്‍ ദിനംപ്രതി പത്ത് ബസ്സുകള്‍ നൂറോളം ട്രിപ്പുകള്‍ നടത്തി വരുന്നുണ്ട്. ഇതിന് പുറമെ ചെറുതും വലുതുമായ വാഹനങ്ങള്‍ കടന്നുപോകുന്ന ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലേക്ക് എത്താവുന്ന എളുപ്പവഴിയാണിത്. രാത്രി സമയമാണ് വാഹനങ്ങള്‍ കൂടുതല്‍ അപകടത്തില്‍ പെടുന്നത്. ചെങ്കല്ല് കയറ്റി പോകുന്ന ലോറികളും നിയന്ത്രണമില്ലാതെ ഓടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
അണങ്കൂര്‍ ബദിര താനിയത്ത് വികസനം വന്നു വാതിലില്‍ മുട്ടുന്നു: വൈദ്യുതി ലൈന്‍ കൈയെത്തും ദൂരത്ത്: അപകടകരമായി താഴ്ന്ന വൈദ്യുതി കമ്പി കയര്‍ കെട്ടി വലിച്ചുയര്‍ത്തി വച്ചിരിക്കുന്നു

You cannot copy content of this page