കാസര്‍കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്നതിനിടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തോട്ടില്‍ കാണാതായി. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും തെരച്ചില്‍ ആരംഭിച്ചു. ബന്തിയോട്, കൊക്കച്ചാലിലെ സാദാത്തിന്റെ മകന്‍ സുല്‍ത്താ(8)നെയാണ് കാണാതായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടിയെ കാണാതായതിനെ തുടര്‍ന്നാണ് വീട്ടിനു സമീപത്തെ തോട്ടില്‍ ഒഴുക്കില്‍പ്പെട്ടിരിക്കാമെന്ന സംശയം ഉയര്‍ന്നത്. തോട്ടില്‍ ഏറെ തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. തോട് കടന്നു പോകുന്നതിനിടയില്‍ സിമന്റ് പൈപ്പിട്ട ഭാഗം ഉണ്ട്. പ്രസ്തുത ഭാഗം ജെ സി ബി ഉപയോഗിച്ച് പൈപ്പുകള്‍ നീക്കി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചില്‍ തുടരുന്നു.
