കാസര്‍കോട്: നഗരത്തിലെ പ്രധാന റോഡായ കറന്തക്കാട് -റെയില്‍വേ സ്റ്റേഷന്‍ റോഡ് പുതുക്കിപ്പണിത് ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നതിലെ കുറ്റകരമായ അനാസ്ഥയും അഴിമതിയും കണ്ടെത്തി അഴിമതിക്കാരായ ജീവനക്കാര്‍ക്കെതിരെ മാതൃകപരമായ നടപടിയെടുക്കണമെന്ന് ഓട്ടോ മസ്ദൂര്‍ സംഘ് ആവശ്യപ്പെട്ടു. നഗരത്തിലെ തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക, നഗരത്തിലെ ട്രാഫിക് ബ്ലോക്കിനു പരിഹാരം കാണുക, തകര്‍ന്ന ഓവുചാലുകള്‍ പുനര്‍ നിര്‍മ്മിച്ച് ഗതാഗതയോഗ്യമാക്കുക, പുതിയ ബസ്റ്റാന്‍ഡില്‍ കെട്ടിക്കിടക്കുന്ന മലിന ജലം നീക്കാനുള്ള സംവിധാനമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് (ബി എം എസ്) കാസര്‍കോട് മേഖല കമ്മിറ്റി കാസര്‍കോട് മുന്‍സിപ്പല്‍ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മസ്ദൂര്‍ സംഘ് ജില്ലാ ഉപാധ്യക്ഷന്‍ കെ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി കെ വി ബാബു ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് ജില്ലാ വൈ. പ്രസി. എ കേശവ, ജില്ലാ ട്രഷറര്‍ വിശ്വനാഥ ഷെട്ടി കെ, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി പി ദിനേഷ്, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ഗുരുദാസ് മധൂര്‍, ഹരീഷ് കുതിരപ്പാടി, ബി എം എസ് ഉദുമ മേഖല സെക്രട്ടറി ഭാസ്‌കരന്‍ പൊയിനാച്ചി, ബിഎംഎസ് ചെങ്കള പഞ്ചായത്ത് സെക്രട്ടറി രഞ്ജിത്ത്, മേഖല അധ്യക്ഷന്‍ എസ് കെ ഉമേഷ്, ബാബുമോന്‍, മനോജ് ജെപി നഗര്‍ പ്രസംഗിച്ചു.
