കാസര്‍കോട്: ചോക്ലേറ്റുമായി എത്തിയ ലോറി ദേശീയപാതയിലെ സര്‍വീസ് റോഡില്‍ കുറുകെ കുടുങ്ങി; മുക്കാല്‍ മണിക്കൂര്‍ നേരം ഗതാഗതം തടസ്സപ്പെട്ടു. ഒടുവില്‍ ക്രെയിന്‍ എത്തിച്ച് ലോറി നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വെള്ളിയാഴ്ച രാവിലെ 8.45ന് കുമ്പള-കാസര്‍കോട് സര്‍വീസ് റോഡിലാണ് അപകടം. താളിപ്പടുപ്പിലെ ഷോപ്പിലേക്ക് മലപ്പുറത്ത് നിന്നും ചോക്ലേറ്റുമായി എത്തിയതായിരുന്നു ലോറി. ലോഡ് ഇറക്കിയശേഷം പിന്നോട്ട് എടുക്കുന്നതിനിടയിലാണ് ലോറി സര്‍വീസ് റോഡിന് കുറുകെ കുടുങ്ങിയത്. ഇതേ തുടര്‍ന്ന് താളിപ്പടുപ്പിനും മധൂര്‍ റോഡ് ജംഗ്ഷനും ഇടയില്‍ സര്‍വീസ് റോഡില്‍ മുക്കാല്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഒടുവില്‍ ഊരാളുങ്കല്‍ സൊസൈറ്റി അധികൃതര്‍ ക്രെയിന്‍ എത്തിച്ചാണ് ലോറിയെ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.

