കാസര്‍കോട്: ദേശീയപാത നിര്‍മ്മാണത്തെത്തുടര്‍ന്നു തൊഴില്‍രഹിതരായ ദേശീയ പാതയോരങ്ങളിലെ തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്നു എസ്ടിയു തെരുവോര വ്യാപാരി യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ദേശീയപാത നിര്‍മ്മാണം ആരംഭിച്ചതിനെത്തുടര്‍ന്നു തെരുവോര വ്യാപാരികള്‍ തൊഴിലെടുക്കാന്‍ കഴിയാതെ വലിയ പ്രയാസത്തിലായിരിക്കുകയാണെന്നു യോഗം ചൂണ്ടിക്കാട്ടി. എസ്ടിയു വൈസ് പ്രസിഡന്റ് എ അബ്ദുല്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഷ്റഫ് ഇടനീര്‍ ആധ്യക്ഷ്യം വഹിച്ചു. എസ്ടിയു-സ്ട്രീറ്റ് വെണ്ടേഴ്സ് യൂണിയന് ഭാരവാഹികളായ കെ.എം മുഹമ്മദ് റഫീഖ്, കെ.പി മുഹമ്മദ് അഷ്റഫ്, പി.ഐ.എ ലത്തീഫ്, അബ്ബാസ് ബീഗം, ബീഫാത്തിമ ഇബ്രാഹിം, ഷരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട്, വി. മുഹമ്മദ്, മുസ്തഫ, മുഹമ്മദ് ചെംനാട്, താജുദ്ദീന് പ്രസംഗിച്ചു.
ഭാരവാഹികളായി അഷ്റഫ് എടനീര്‍ (പ്രസി.), കെ.എം മുഹമ്മദ് റഫീഖ് (ജന.സെക്ര.), ആസിഫ്, താജുദ്ദീന്, സാബു വി., മുഹമ്മദ് കുഞ്ഞി(സെക്ര.), വി. മുഹമ്മദ്, ഇബ്രാഹിം കെ.എച്ച്., കെ. രവീന്ദ്രന്, ബി.എ അബ്ബാസ് (വൈസ് പ്രസി.), മുസ്തഫ കല്ലൂരാവി (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
