തൃശൂര്‍: രണ്ടാം ഭാര്യയെയും മാതാവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം, ചിങ്ങവനം സ്വദേശിയായ പ്രേംകുമാര്‍ ആണ് മരിച്ചത്. ഉത്തരാഖണ്ഡ് പൊലീസാണ് ഇക്കാര്യം പ്രേംകുമാറിന്റെ ബന്ധുക്കളെ അറിയിച്ചത്. കേദാര്‍നാഥിലെ വിശ്രമ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാം ഭാര്യ തൃശൂര്‍, പടിയൂരിലെ രേഖ (46)യെയും മാതാവ് മണി(74)യെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേംകുമാര്‍.
ഇരട്ടക്കൊലക്കു ശേഷം ഒളിവില്‍ പോയ പ്രേംകുമാറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നോട്ടീസില്‍ കണ്ട ഫോട്ടോയാണ് പ്രേംകുമാറിനെ തിരിച്ചറിയാന്‍ ഇടയാക്കിയത്. വിവരമറിഞ്ഞ് കേസ് അന്വേഷിക്കുന്ന ഇരിങ്ങാലക്കുട പൊലീസ് ഉത്തരാഖണ്ഡിലേക്ക് പോയിട്ടുണ്ട്. ആദ്യ ഭാര്യയെ കൊന്ന കേസിലെ പ്രതി കൂടിയാണ് പ്രേംനാഥ്.
