മാനന്തവാടി: വയനാട്ടില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചു 85 യാത്രക്കാര്‍ക്കു പരിക്കേറ്റു. പരിക്കേറ്റ മുപ്പതോളം പേരെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 12 പേരെ കാട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
കാട്ടിക്കുളം എയ്ഡ്പോസ്റ്റിനടുത്തായിരുന്നു അപകടം. പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും ആണ് കൂട്ടിയിടിച്ചത്. മാനന്തവാടിയില്‍ നിന്നു തിരുനെല്ലിയിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസും തിരുനെല്ലിയില്‍ നിന്നു മാനന്തവാടിയിലേക്കു വരികയായിരുന്ന ടൂറിസ്റ്റു ബസുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഇരുബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു.
