10 ദിവസം മുമ്പു ജോലിക്കു പോയ മധ്യവയസ്‌കനെ കാണാതായതായി പരാതി

മഞ്ചേശ്വരം: പത്തുദിവസം മുമ്പു ജോലിക്കു പോയ മധ്യവയസ്‌കന്‍ തിരിച്ചെത്താത്തതില്‍ ഭാര്യയും മക്കളും വിഷമിക്കുന്നു. വിവരം പൊലീസിലറിയിക്കുകയും വാട്‌സ്ആപ് വഴി പ്രചരിപ്പിക്കുകയും ചെയ്‌തെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ലെന്നു ബന്ധുക്കള്‍ അറിയിച്ചു.
മഞ്ചേശ്വരം ഹൊസങ്കടി ബജ്ജയിലെ മുഹമ്മദി(55)നെയാണ് കാണാതായത്. നാട്ടില്‍ കൂലിപ്പണിയും കിണറു പണിയുമായിരുന്നു ജോലി. പതിവുപോലെ 10 ദിവസം മുമ്പു ജോലിക്കെന്നു പറഞ്ഞു പോയതാണെന്നു മകന്‍ അറിയിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാണാഞ്ഞു പൊലീസില്‍ പരാതിപ്പെട്ടു. ബന്ധുവീടുകളിലൊക്കെ അന്വേഷിച്ചു. ഇയാളെക്കുറിച്ചു ആര്‍ക്കെങ്കിലും വിവരം ലഭിച്ചാല്‍ മഞ്ചേശ്വരം പൊലീസില്‍ അറിയിക്കണമെന്ന് ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു. മുഹമ്മദിനു ഭാര്യയും അഞ്ചുമക്കളുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page