കാസര്‍കോട്: യുവാവിനെ റോഡില്‍ തടഞ്ഞു നിര്‍ത്തി അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതി. കേസെടുത്ത ബേഡകം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ലത്തീഫ് എന്ന ആളാണ് കസ്റ്റഡിയിലായത്. ചാമക്കൊച്ചി, മല്ലംപാറ ഹൗസിലെ വി.വിജയന് (52) ആണ് അക്രമത്തിനു ഇരയായത്. ചൊവ്വാഴ്ച വൈകുന്നേരം പടുപ്പ്, ശങ്കരംപാടി റോഡരുകിലാണ് സംഭവം. സ്ഥലത്തു നില്‍ക്കുകയായിരുന്ന പരാതിക്കാരനെ ലത്തീഫ് മുഖത്തും കണ്ണിനും അടിക്കുകയും ചവിട്ടുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തതായി കേസില്‍ പറയുന്നു.
