പേരക്കുട്ടിയെ പൊവ്വൽ സ്കൂളിലാക്കാൻ പോയ ശേഷം കാണാതായ സ്ത്രീയെ അവശനിലയിൽ ബസ് വൈറ്റിംഗ് ഷെഡിൽ കണ്ടെത്തി; സംഭവം പൊലീസ് അന്വേഷണം തുടരുന്നതിനിടയിൽ

കാസർകോട്: പേരക്കുട്ടിയെ സ്ക്കൂളിലാക്കാൻ പോയ ശേഷം കാണാതായ സ്ത്രീയെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ അവശനിലയിൽ കണ്ടെത്തി. കുംബഡാജെ, ചന്ദ്രം പാറ സ്വദേശിനിയായ 54 കാരിയെ ആണ് ബുധനാഴ്ച്ച രാവിലെ മല്ലം പള്ളിക്ക് സമീപത്തെ ബസ് വൈറ്റിംഗ് ഷെഡിൽ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാഴ്ച്ചയായി പ്രസ്തുത സ്ത്രീ അമ്മങ്കോട്ടെ മകളുടെ വീട്ടിലാണ് താമസം. ചൊവ്വാഴ്ച്ച രാവിലെ മകളുടെ കുട്ടിയെ പൊവ്വൽ സ്ക്കൂളിലാക്കാൻ പോയതായിരുന്നു. ഏറെ വൈകിട്ടിയിട്ടും തിരിച്ചെത്തിയില്ല. അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ആദൂർ പൊലീസിൽ പരാതി നൽകി. …

ചെര്‍ക്കളയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് പടിയത്തടുക്ക സ്വദേശിക്ക് പരിക്ക്; പ്രകോപനം കാണിച്ച കാര്‍ യാത്രക്കാരനെ നാട്ടുകാര്‍ തടഞ്ഞുവച്ചു; വിവരം അറിഞ്ഞെത്തിയ എസ് ഐയെയും സംഘത്തെയും കാര്‍ യാത്രക്കാരന്‍ ആക്രമിച്ചു; നിരവധി കേസുകളില്‍ പ്രതിയായ പനത്തടി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ചെര്‍ക്കളയില്‍ വാഹനാപകടം നടന്ന വിവരം അറിഞ്ഞെത്തിയ എസ്.ഐയെയും സംഘത്തെയും ആക്രമിച്ചു. സംഭവത്തില്‍ കേസെടുത്ത വിദ്യാന നഗര്‍ പൊലീസ് നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ അറസ്റ്റു ചെയ്തു. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനത്തടി, ചാമുണ്ഡിക്കുന്നിലെ ശാസ്തമംഗലത്തു ഹൗസില്‍ എസ്.സി. പ്രമോദി (40)നെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒന്‍പതോളം കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റ് ചെയ്തു. അപകടത്തിനു ഇടയാക്കിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച്ച വൈകുന്നേരമാണ് …

നീലേശ്വരം മെയിന്‍ ബസാറിലെ വ്യാപാരി എ ബാലന്‍ അന്തരിച്ചു

കാസര്‍കോട്: നീലേശ്വരം മെയിന്‍ ബസാറിലെ എബി സ്‌റ്റോഴ്‌സ് ഉടമ അതിയാല്‍ ബാലന്‍(86) അന്തരിച്ചു. തീര്‍ഥങ്കര സ്വദേശിയാണ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ. ഭാര്യ: സരോജിനി. മക്കള്‍: രാജീവന്‍(എബി ഏജന്‍സി), മനോജ്(മുന്‍ നേവി ഉദ്യോഗസ്ഥന്‍), സുനില്‍കുമാര്‍(ഗള്‍ഫ്), ബിന്ദു(മാഹി). മരുമക്കള്‍: സുമം, രേഷ്മ, നിഷ, അശോകന്‍. സഹോദരങ്ങള്‍: തമ്പാന്‍, രാധ, പരേതരായ കുഞ്ഞിരാമന്‍, കുമാരന്‍, രാഘവന്‍, കുഞ്ഞികൃഷ്ണന്‍.

മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ നിന്ന് ചാടിപ്പോയ വാറന്റ് പ്രതി അറസ്റ്റില്‍; പിടിയിലായത് മുംബൈയിലേയ്ക്കു കടന്നുവെന്ന പ്രചരണത്തിനിടയില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ നിന്നു രക്ഷപ്പെട്ട വാറന്റ് പ്രതി അറസ്റ്റില്‍ . ഹൊസബെട്ടു , സല്‍മ മന്‍സിലിലെ സിദ്ദിഖ് സാരിഖ് ഫര്‍ഹാ ( 29 )നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് ഇയാള്‍ ലോക്കപ്പില്‍ നിന്നു രക്ഷപ്പെട്ടത്. വെള്ളം കൊടുക്കുന്നതിനിടയില്‍ പാറാവു നിന്നിരുന്ന പൊലീസുകാരനെ തള്ളി മാറ്റി രക്ഷപ്പെടുകയായിരുന്നുവത്രെ. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിനിടയിലാണ് ഇയാള്‍ മുംബൈയിലേയ്ക്ക് കടന്നുവെന്ന പ്രചാരണം തുടങ്ങിയത്. എന്നാല്‍ ഇതു വിശ്വസിക്കാന്‍ അന്വേഷണ സംഘം …

പ്രായമായ സ്ത്രീകൾക്കും വിധവകൾക്കും രക്ഷയില്ല, ‘പീഡനത്തിനിരയായവർ ഒത്തുചേർന്ന് പ്രതികാരം’; 60കാരനെ കൊന്ന് കത്തിച്ച് എട്ടു സ്ത്രീകൾ

ഗജപതി: ഒരു ഗ്രാമത്തിലെ നിരവധി സ്ത്രീകളോട് ലൈംഗികാതിക്രമം കാണിച്ച 60 കാരനെ പീഡനത്തിന് ഇരയായവർ ചുട്ടു കൊന്നു. ഒഡിഷയിലെ ഗജപതിയിലാണ് ഞെട്ടിക്കുന്ന സംഭവം. ഗജപതിയിലെ കുയ്ഹുരു ഗ്രാമവാസിയായ കാംബി മാലിക് എന്ന 60കാരനെ ജൂൺ 2 മുതൽ കാണാതായിരുന്നു. കുടുംബം ഒരു ചടങ്ങുമായി ബന്ധപ്പെട്ട് പുറത്ത് പോയ സമയത്താണ് ഇയാളെ കാണാതായത്. ഒരാഴ്ച കഴിഞ്ഞിട്ടും എത്താത്തതിനെ തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. തുട‍ർന്ന് നടന്ന പൊലീസ് അന്വേഷണത്തിൽ പാതി കത്തിക്കരിഞ്ഞ നിലയിൽ ഇയാളുടെ മൃതദേഹം ഗ്രാമത്തിൽ …

കാലിക്കറ്റ് സർവകലാശാല പാഠ്യവിഷയത്തിൽ വേടനും ഗൗരി ലക്ഷ്മിയും, ‘ഭൂമി ഞാൻ വാഴുന്നിടവും’, ‘അജിതാ ഹരേയും’ ഉൾപ്പെടുത്തി

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ പാഠ്യവിഷയത്തിൽ റാപ്പർ വേടനെയും ഗായിക ഗൗരി ലക്ഷ്മിയും. ബിഎ മലയാളം മൂന്നാം സെമസ്റ്ററിലാണ് വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടവും’ ഗൗരി ലക്ഷ്മിയുടെ ‘അജിതാ ഹരേയും’ ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്റെ ‘ദേ ഡോൺട് കെയർ എബോട്ട് അസ്’നൊപ്പമാണ് ‘ഭൂമി ഞാൻ വാഴുന്നിടം’ താരതമ്യ പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ റാപ് സംഗീതവുമായി മലയാളി റാപ് സംഗീതത്തിനുള്ള താരതമ്യ പഠനമാണ് നടക്കുക. താരതമ്യ സാഹിത്യ പരിചയം എന്ന വിഭാഗത്തിലാണിത്.ക്ലാസിക്കൽ കലാരൂപങ്ങളുടെ പുനരാവിഷ്കാരവുമായി ബന്ധപ്പെട്ട താരതമ്യ പഠനത്തിലാണ് ഗൗരി …

ഭാര്യയെ വിദേശത്തേക്കു യാത്രയാക്കിയശേഷം തിരികെ വരുന്നതിനിടെ ബൈക്കപകടം; യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: ദുബൈയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. വെളിയന്നൂര്‍ വട്ടപ്പുഴക്കാവ് സ്വദേശി അരുണ്‍ ഗോപി ആണ് മരിച്ചത്. ഭാര്യയെ വിദേശത്തേക്ക് യാത്രയയച്ച ശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്.അരുണ്‍ ഗോപിയുടെ ബൈക്ക് നിര്‍ത്തിയിട്ട മിനിലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാലവർഷം വീണ്ടും സജീവമാകുന്നു; നാളെ മുതൽ സംസ്ഥാനത്ത് കനത്ത മഴ, നാളെ കാസർകോട് ഓറഞ്ച് അലർട്ട്, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു. അടുത്ത 7 ദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ജൂണ്‍ 14 മുതല്‍ 16 വരെയുള്ള തീയതികളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 12 മുതല്‍ 16 വരെ …

പാസ്റ്റർമാരുടെ പ്രാർഥന പരിപാടിയിൽ പാക്കിസ്താൻ പതാക ഉപയോഗിച്ചതിനെതിരെ പരാതിയുമായി ബിജെപി; പൊലീസ് കേസെടുത്തു

കൊച്ചി: ഉദയംപേരൂരിൽ പാസ്റ്റർമാർ സംഘടിപ്പിച്ച പ്രാർഥനാ പരിപാടിയിൽ പാക്കിസ്താൻ പതാക ഉപയോഗിച്ചതിനെതിരെ പൊലീസ് കേസെടുത്തു. രാജ്യങ്ങളുടെ ക്ഷേമത്തിനായി നടത്തിയ പ്രാർഥനകൾക്കിടെ പാക്കിസ്താന്റെ പതാക ഉപയോഗിച്ചതിനെതിരെ ബിജെപി ജില്ലാ സെക്രട്ടറി ശ്രീക്കുട്ടൻ നൽകിയ പരാതിയിലാണ് കേസ്. പരിപാടി സംഘടിപ്പിച്ച പാസ്റ്ററും ഓഡിറ്റോറിയത്തിന്റെ ഉടമയുമായ ദീപു ജേക്കബ്ബിനെതിരെ പൊലീസ് കേസെടുത്തു. മതസ്പർധയ്ക്കും കലാപാഹ്വാനത്തിനുമാണ് കേസ്. പാക്കിസ്താൻ പതാക കണ്ടുകെട്ടി. എന്നാൽ ദുരുദ്ദേശപരമായ നടപടിയല്ലെന്നും കഴിഞ്ഞ ഒന്നരവർഷമായി വിവിധ രാജ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർഥനയിൽ പാകിസ്താൻ ഉൾപ്പെടെ 20 രാജ്യങ്ങളുടെ പതാക ഉപയോഗിക്കാറുണ്ടെന്നും …

അച്ചാർ വാങ്ങാനെത്തിയ 11കാരിയെ കടയുടമ പീഡിപ്പിച്ചതായി പരാതി, പൊലീസ് കേസെടുത്തു

കോഴിക്കോട്: കുറ്റ്യാടിയിൽ സാധനം വാങ്ങാനെത്തിയ 11 വയസ്സുകാരിയെ കടയുടമ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വളയന്നൂർചിറയ്ക്കു സമീപത്തെ കടയിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന അമ്മയുടെ പരാതിയിൽ കടയുടമയ്ക്കെതിരെ കുറ്റ്യാടി പൊലീസ് പോക്സോ കേസെടുത്തു. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെരുന്നാൾ ദിനത്തിൽ അച്ചാർ വാങ്ങാനാണ് കുട്ടി കടയിൽ എത്തിയത്. ഈ സമയം കടയിൽ മറ്റാരും ഉണ്ടായിരുന്നില്ല. അച്ചാർ വാങ്ങി തിരിച്ചു പോകാൻ ഒരുങ്ങുമ്പോൾ കടയുടമ പിന്നിലൂടെ വന്ന് ലൈംഗികമായി അതിക്രമിച്ചെന്നാണ് കേസ്. ഭയന്നുപോയ കുട്ടി തിരികെ വീട്ടിലെത്തി കരയാൻ തുടങ്ങിയതോടെ …