കാസർകോട്: വർക്ക് സൈറ്റിൽ നിന്നു മുക്കാൽ ലക്ഷം രൂപ വില വരുന്ന എം.എസ് ബോൾട്ടുകളും ഗ്യാസ് സിലിണ്ടറും മോഷണം പോയതായി പരാതി. നീലേശ്വരം, കരുവാച്ചേരിയിലെ കൃഷ്ണകൃപയിൽ വി.വി. പ്രയാഗിന്റെ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. പരാതിക്കാരൻ ജോലി ചെയ്യുന്ന വിദ്യാനഗറിലെ വർക്ക് സൈറ്റിലാണ് മോഷണം നടന്നത്. ഞായറാഴ്ച്ച രാത്രിയിലാണ് കവർച്ച നടന്നതെന്നു സംശയിക്കുന്നു. മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
