ചെറുവത്തൂർ : ഉദിനൂർ മിനി സ്റ്റേഡിയം ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥ പരിഹരിക്കണണമെന്ന് സ്ട്രൈക്കേഴ്സ് ഉദിനൂർആവശ്യപ്പെട്ടു. ഉദിനൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ മിനി സ്റ്റേഡിയം മഴയാരംഭിച്ചതോടെ ചെളി ക്കുളമായിരിക്കുന്നു. കായിക പരിശീലനം പ്രതിസന്ധിയിലായിരിക്കുകയാണ്.ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് സ്ട്രൈക്കേഴ്സ് ഉദിനൂർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അധികൃത രോട് ആവശ്യമുന്ന യിച്ചു.മഴയിൽ തന്നെ ചെളിക്കുളമായി മാറുന്ന ഗ്രൗണ്ട് കായിക താരങ്ങൾക്ക് പരിശീലനത്തിന് പോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഗ്രൗണ്ടിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോകാൻ നിലവിൽ യാതൊരു സൗകര്യവും ഇല്ല. ഉദിനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ കായിക താരങ്ങളും പ്രദേശത്തെ ക്ലബ്ബുകളും ഈ ഗ്രൗണ്ടിനെ ഉപയോഗപ്പെടുത്തിയാണ് കായിക പരിശീലനങ്ങളും മത്സരങ്ങളും സംഘടിപ്പിക്കുന്നത്. ജില്ലാതല ഫുട്ബോൾ മത്സരങ്ങൾ, പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റുകൾ, ഉപജില്ലാതല കായികമേളകൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരേഡുകൾ എന്നിവയ്ക്കൊക്കെ ഈ മൈതാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഗ്രൗണ്ടിൽ നിന്നും വെള്ളം ഒഴുകി പോകേണ്ട ഭാഗത്ത് ഇന്റർലോക്കിട്ട് നികത്തിയതും പ്രതിസന്ധിക്ക് കാരണമാണ്. കായിക പരിശീലനത്തിനും മത്സരങ്ങൾക്കും ഉന്നത നിലവാരത്തിൽ തന്നെ ഗ്രൗണ്ട് നവീകരി ക്കേണ്ടതുണ്ട്. ഒരു പതിറ്റാണ്ടിലേറെയായി ഗ്രൗണ്ടിൽ യാതൊരുവിധ അറ്റകുറ്റപ്പണികളോ നവീകരണ പ്രവർത്തനങ്ങളോ അധികൃതർ നടത്തിയിട്ടില്ല.
അതുകൊണ്ടുതന്നെ ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണണമെന്ന് സ്ട്രൈക്കേഴ്സ് ഉദിനൂർ അധികൃതരോട് ആവശ്യപ്പെട്ടു. ക്ലബ്ബ് പ്രസിഡണ്ട് സി. സജേഷ് അധ്യക്ഷത വഹിച്ചു. ട്രഷറർ ജതിൻദാസ് എ.എം,ജോയിന്റ് സെക്രട്ടറി രാഹുൽ ഉദിനൂർ പ്രസംഗിച്ചു. ഭാരവാഹികളായി സജേഷ്. സി (പ്രസി), രോഹിത് രമേഷ്(വൈ പ്രസി), ജിതിൻ കെ.ടി (സെക്ര), ജതിൻദാസ് എ.എം (ജോ.സെക്ര), സനൂപ് കെ.വി (ട്രഷ.)
