കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം തടസ്സപ്പെടുത്തരുത്: നെല്ലിക്കുന്ന്

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം തടസ്സമില്ലാതെയും വൈകാതെയും നടത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
കേരളത്തില്‍ 24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന ഏക ആശുപത്രിയാണ് കാസര്‍കോട് ജനറല്‍ ആശുപത്രി. നിയമസഭക്ക് അകത്തും പുറത്തും നിരന്തരമായി നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് ഇത് സാധിച്ചത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയെങ്കിലും കോടതിയില്‍ ഇതിനെതിരെ ചിലര്‍ റിട്ട് ഫയല്‍ ചെയ്തു. ഈ കേസില്‍ താനും കക്ഷി ചേര്‍ന്ന് അനുകൂലമായ വിധി നേടാന്‍ കഴിഞ്ഞു എന്ന് എം.എല്‍.എ പറഞ്ഞു.
2022 ഏപ്രില്‍ മുതല്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം നടന്നുവരുന്നു. ഫോറന്‍സിക് വിഭാഗത്തില്‍ ഒരു ജൂനിയര്‍ കണ്‍സള്‍ട്ടന്റെ തസ്തികയാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഫോറന്‍സിക് മെഡിസിന്‍ യോഗ്യതയുള്ള അസിസ്റ്റന്റ് സര്‍ജനെ കൂടി നിയമിച്ചാണ് 24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം തുടരുന്നത്. ഇപ്പോള്‍ ഈ അസിസ്റ്റന്റ് സര്‍ജനെ സ്ഥലം മാറ്റിയിരിക്കുകയാണ്. ഫോറന്‍സിക്ക് വിഭാഗത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റായ ഡോക്ടര്‍ക്ക് ഇതുമൂലം അധികഭാരം ഏല്‍ക്കേണ്ടിവരുന്നു. ഈ ഡോക്ടര്‍ അവധിയില്‍ പോയാല്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കാത്ത സാഹചര്യം സംജാതമാകും. ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ ഒരു കണ്‍സള്‍ട്ടന്റിന്റെയും ഒരു ജൂനിയര്‍ കണ്‍സള്‍ട്ടന്റിന്റെയും തസ്തികകള്‍ സൃഷ്ടിക്കുന്നതിന് പ്രൊപ്പോസല്‍ 2022 മാര്‍ച്ച് 30ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. അതിനു പുറമെ ആരോഗ്യവകുപ്പില്‍ വിവിധ വിഭാഗങ്ങളിലായി 273 തസ്തികകള്‍ സൃഷ്ടിക്കുന്നതിനായി 2025 ജനുവരി 28ന് സര്‍ക്കാറിന് സമര്‍പ്പിച്ച പ്രൊപ്പോസലില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒരു ഫോറന്‍സിക് സര്‍ജന്‍ തസ്തിക ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ എന്‍.എ നെല്ലിക്കുന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചെര്‍ക്കളയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് പടിയത്തടുക്ക സ്വദേശിക്ക് പരിക്ക്; പ്രകോപനം കാണിച്ച കാര്‍ യാത്രക്കാരനെ നാട്ടുകാര്‍ തടഞ്ഞുവച്ചു; വിവരം അറിഞ്ഞെത്തിയ എസ് ഐയെയും സംഘത്തെയും കാര്‍ യാത്രക്കാരന്‍ ആക്രമിച്ചു; നിരവധി കേസുകളില്‍ പ്രതിയായ പനത്തടി സ്വദേശി അറസ്റ്റില്‍

You cannot copy content of this page