കാസര്‍കോട് ബീച്ച് റോഡിന് ജസ്റ്റിസ് യു എല്‍ ഭട്ടിന്റെ പേരിടണം: സി പി ഐ

കാസര്‍കോട്: കാസര്‍കോട്ടെ ഒരു കാലത്തെ രാഷ്ട്രീയ സാംസ്‌കാരിക നായകനും പഞ്ചായത്തു പ്രസിഡന്റും കാസര്‍കോട് മുനിസിപ്പാലിറ്റി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായിരുന്ന ജസ്റ്റിസ് യു എല്‍ ഭട്ടിന്റെ സ്മരണ നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ ഓഫീസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ബീച്ച് റോഡിന് ജസ്റ്റിസ് യു എല്‍ ഭട്ട് റോഡ് എന്ന് നാമകരണം ചെയ്യണമെന്ന് സിപിഐ മണ്ഡലം സമ്മേളനം നഗരസഭയോട് ആവശ്യപ്പെട്ടു.
നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിച്ച് അപകടരഹിതമായ വിധത്തില്‍ ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും പരിശോധനാ സംവിധാനങ്ങളുടെയും കുറവ് പരിഹരിച്ച് ആരോഗ്യ മേഖല മെച്ചപ്പെടുത്തണമെന്നും കാസര്‍കോട് നിന്നും കര്‍ണാടകത്തിലെ വിവിധ നഗരങ്ങളിലേക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും യാത്ര എളുപ്പമാക്കുന്ന വിധത്തില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ അന്തര്‍ സംസ്ഥാന റൂട്ടുകള്‍ ആരംഭിക്കണമെന്നും ദേശീയ ഗ്രാമീണ തൊഴിലുറപു പദ്ധതി സംരക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച നടന്ന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയും മറുപടിയും കഴിഞ്ഞ് റിപ്പോര്‍ട്ടും വരവുചിലവു കണക്കും അംഗീകരിച്ചു. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്ക് സെക്രട്ടറി കെ കുഞ്ഞിരാമനും രാഷ്ട്രീയ വിഷയങ്ങളിലെ ചര്‍ച്ചയ്ക്ക് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ. ചന്ദ്രശേഖരന്‍ എംഎല്‍എയും മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറി സി പി ബാബു സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കൗണ്‍സിലംഗങ്ങളായ ടി കൃഷ്ണന്‍, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ലാ അസി.സെക്രട്ടറി വി രാജന്‍, ജില്ലാ എക്‌സിക്യൂട്ടീവംഗങ്ങളായ ബങ്കളം കുഞ്ഞികൃഷ്ണന്‍, കെ.വി കൃഷ്ണന്‍, എം. കുമാരന്‍ മുന്‍ എം.എല്‍.എ, അഡ്വ. വി. സുരേഷ് ബാബു പ്രസംഗിച്ചു. പി.പി ചാക്കോ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.രാധാകൃഷ്ണന്‍ പെരുമ്പള നന്ദി പറഞ്ഞു.

ബിജു ഉണ്ണിത്താന്‍ സിപിഐ കാസര്‍കോട് മണ്ഡലം സെക്രട്ടറി

കാസര്‍കോട്: സിപിഐ മണ്ഡലം സെക്രട്ടറിയായി ബിജു ഉണ്ണിത്താനെയും പുതിയ പതിനേഴംഗ മണ്ഡലം കമ്മിറ്റിയെയും തെരഞ്ഞെടുത്തു. മണ്ഡലം കമ്മറ്റി അംഗങ്ങള്‍: ബിജു ഉണ്ണിത്താന്‍, കെ കുഞ്ഞിരാമന്‍, കെ കൃഷ്ണന്‍, അഡ്വ.രാധാകൃഷ്ണന്‍ പെരുമ്പള, തുളസീധരന്‍ ബളാനം, കെ നാരായണന്‍ മൈലൂല, പി രാജന്‍, രേണുക ഭാസ്‌ക്കരന്‍, അഡ്വ. എസ് എന്‍ സരിത, കെ തമ്പാന്‍, പി പി ചാക്കോ, എം കൃഷ്ണന്‍ നായര്‍, അശ്വതി അജികുമാര്‍, ശ്രീജിത് കുറ്റിക്കോല്‍, കെ ടി കിഷോര്‍, സി കെ എം മുനീര്‍, എം ജനാര്‍ദ്ദനന്‍ നായര്‍.
ജൂലൈ 11, 12,13 തീയ്യതികളില്‍ വെള്ളരിക്കുണ്ടില്‍ നടക്കുന്ന ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കാനുള്ള 25 പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page