നിലമ്പൂരിൽ വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു

മലപ്പുറം : നിലമ്പൂർ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു. കേരളത്തിലെ ഇടതു സർക്കാരിനു എതിരായ ജനവിധിയാകും തിരഞ്ഞെടുപ്പ് ഫലമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പ്രതികരിച്ചു. മലപ്പുറം ജില്ലയെ ക്രിമിനലുകളുടെ ഹബ്ബായി ചിത്രീകരിക്കാൻ ശ്രമമുണ്ട്. മലപ്പുറത്തെ പൊലീസിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. നിലമ്പൂർ ജനവിധി സർക്കാരിനെതിരായ വിധിയായി മാറണമെന്നാണ് പാർട്ടിയുടെ നിലപാട്. അതിനു വേണ്ടിയാണ് യുഡിഎഫിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്തുണ പരസ്യമായി പ്രഖ്യാപിക്കണമെന്ന് വെൽഫെയർ പാർട്ടി നേതൃയോഗത്തിൽ ആവശ്യം ഉയരുകയായിരുന്നു.
നേരത്തേ അസോഷ്യേറ്റ് കക്ഷിയായി ഉൾപ്പെടുത്തണമെന്ന ആവശ്യം വെൽഫെയർ പാർട്ടി യുഡിഎഫ് യോഗത്തിനു മുന്നിൽ വച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
യുഡിഎഫിന്റെ വെൽഫെയർ പാർട്ടി സഹകരണവുമായി ബന്ധപ്പെട്ട് എൽഡിഎഫ് ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി ആർ‌എസ്എസിനെപ്പോലെ മതരാഷ്ട്രവാദികളാണെന്ന വിമ‍ർശനം സിപിഎം ഉന്നയിച്ച പശ്ചാത്തലത്തിലാണ് യുഡിഎഫുമായി കൈകോർക്കാനുള്ള വെൽഫെയർ നീക്കം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page