ദേലംപാടിയില്‍ അറവു മാലിന്യം റോഡിലേക്ക് ഒഴുക്കി; ആദൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തു

കാസര്‍കോട്: അറവു മാലിന്യങ്ങള്‍ അടങ്ങിയ മലിനജലം റോഡിലേക്ക് ഒഴുക്കിയ സംഭവത്തില്‍ ആദൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തു. ദേലംപാടി, മയ്യള ഹൗസിലെ കെ.എം ജലാലുദ്ദീ(30)നെതിരെയാണ് ആദൂര്‍ എസ്.ഐ കെ.വിനോദ് കുമാര്‍ കേസെടുത്തത്.
ഞായറാഴ്ച ഉച്ചക്ക് 1.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പോത്തുകളെ വളര്‍ത്തുന്ന തൊഴുത്തില്‍ നിന്നു മലിന ജലം റോഡിലേക്ക് ഒഴുക്കുന്നതായും തൊഴുത്തിനു സമീപത്തെ കുഴിയില്‍ പോത്തിന്റെ തലയും തോലും കുടലും നിക്ഷേപിച്ചിട്ടുള്ളതായും ഉള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എസ്.ഐയും സംഘവും സ്ഥലത്തെത്തിയത്. മലിനജലം ഒഴുക്കിയതുമൂലം സമീപത്തുള്ള കിണറുകള്‍, കുളങ്ങള്‍ എന്നിവയിലെ ജലം മലിനപ്പെടാന്‍ സാധ്യതയുണ്ടെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page