കാസര്‍കോട്: പെരിയ, പുക്കളത്ത് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിര്‍മ്മാണ തൊഴിലാളി കൃഷ്ണന്റെ ഭാര്യ പി. സുന്ദരി (62)യാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെ വീടിനു സമീപത്തെ പ്ലാവില്‍ തൂങ്ങിയ നിലയിലാണ് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബേക്കല്‍ പൊലീസ് കേസെടുത്തു.
മക്കള്‍: സുമിത്ര, വിജേഷ്, വിജയകുമാര്‍. മരുമക്കള്‍: കൃഷ്ണന് (ചേരിപ്പാടി), രാഗി, ധര്‍മ്മിണി. സഹോദരങ്ങള്‍: ജനാര്ദ്ദനന്, ചുക്രന്‍, മാധവന് (നാടന്‍പാട്ടു കലാകാരന്), ഇന്ദിര, ചീരു.
