കാസര്‍കോട് നഗരത്തിലെ പര്‍ദ്ദ ഷോപ്പില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

കാസര്‍കോട്: കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഇസ്‌വ പര്‍ദ്ദ ഷോപ്പില്‍ വന്‍ തീപിടിത്തം. മൂന്നു തയ്യല്‍ മെഷീനുകളും നൂറു കണക്കിനു പര്‍ദ്ദകളും തുണികളും അനുബന്ധ സാമഗ്രികളും പൂര്‍ണ്ണമായി കത്തി നശിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് തീപിടിത്ത വിവരം അറിഞ്ഞത്. ഉടന്‍ തന്നെ കാസര്‍കോട് ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ ഹര്‍ഷയുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിയാതെ വന്നതോടെ ഉപ്പള, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്നായി കൂടുതല്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ കെടുത്തിയത്. …

ഇൻസ്റ്റഗ്രാം സുഹൃത്തിനെ തേടിയെത്തി, ഒടുവിൽ അക്രമികളുടെ വലയിൽ; പെൺകുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി

ചെന്നൈ: ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ തേടിയെത്തിയ പതിനേഴുകാരിയെ അക്രമികളുടെ പക്കല്‍ നിന്ന് രക്ഷപ്പെടുത്തിയത് പൊലീസ്. തിരുവണ്ണാമലയില്‍ നിന്ന് ചെന്നൈയിലേക്ക് ആൺസുഹൃത്തിനെ കാണാനെത്തിയ പെണ്‍കുട്ടിയെയാണ് സമീപവാസി വിവരം അറിയിച്ചതിന് പിന്നാലെ പൊലീസ് എത്തി രക്ഷപ്പെടുത്തിയത്.ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആണ്‍ സുഹൃത്ത് പെൺകുട്ടിയെ നേരിട്ട് കാണാൻ ക്ഷണിച്ചിരുന്നു. യുവാവിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് പെണ്‍കുട്ടി ചെന്നൈയിലെത്തിയത്. എന്നാല്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ കാണാന്‍ യുവാവ് സമയത്ത് എത്തിയില്ല. അതിനിടെ റെയിൽവേ സ്റ്റേഷനിൽ തനിച്ച് നില്‍ക്കുന്ന യുവതിയെ പരിചയപ്പെടാന്‍ മൂന്ന് യുവാക്കള്‍ എത്തി. …

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 1400 പേർ ചികിത്സയിൽ

കൊച്ചി: കേരളത്തിൽ വീണ്ടും കോവിഡ് മരണം. ചികിത്സയിലായിരുന്ന 24 വയസ്സുകാരിയാണ് മരിച്ചത്. രാജ്യത്ത് നിലവിൽ 3758 പേർക്കാണ് കോവിഡുള്ളത്. കേരളത്തിൽ 1400 പേർക്കും. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 64 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് 363 പേർക്കും. ഈ വർഷം ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് 7 പേർ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.എന്നാൽ ഇവരെല്ലാം മറ്റു രോഗമുള്ളവരും പ്രായമായവരുമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

മദ്യലഹരിയിൽ വഴക്കിനിടെ ഭർത്താവ് ഭാര്യയെ തീകൊളുത്തി; 90 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഇടുക്കി: കുടുംബ വഴക്കിനിടെ മദ്യലഹരിയിൽ ഭർത്താവ് മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയ ഭാര്യ മരിച്ചു. മാങ്കുളം താളുംകണ്ടം ട്രൈബൽ സെന്റിൽമെന്റിലെ മിനി(39) ആണ്ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചത്. ഭർത്താവ് രഘുതങ്കച്ചനെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.മക്കളില്ലാത്തതിനാൽ ദമ്പതികൾ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ മദ്യലഹരിയിലെത്തിയ രഘു ഭാര്യയുമായി വഴക്ക് ഉണ്ടാക്കുകയും വീട്ടിലിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് തീ അണച്ച ശേഷം ആശുപത്രിയിൽ എത്തിച്ചത്. 90 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന …

മഹാഭാരത് അവസാന ചിത്രമായേക്കും? അഭിനയത്തിൽ നിന്ന് വിരമിക്കുമെന്ന സൂചനയുമായി അമീർഖാൻ

മുംബൈ: അഭിനയം നിർത്താൻ ബോളിവുഡ് സൂപ്പർതാരം അമീർ ഖാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. സ്വപ്ന ചിത്രമായ മഹാഭാരതിൽ ശ്രീകൃഷ്ണനായി അഭിനയിച്ച ശേഷമാകും വിടവാങ്ങലെന്നാണ് നടൻ സൂചന നൽകിയത്. ആമിർഖാന്റെ റിലീസിനൊരുങ്ങുന്ന ‘സിതാരെ സമീൻ പർ’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് പ്രതികരണം.സിതാര സമീൻപറിന്റെ റിലീസിനു ശേഷം തന്റെ ദീർഘകാല സ്വപ്ന പദ്ധതിയായ മഹാഭാരതിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കും. വർഷങ്ങളായി ഈ ചിത്രം ഹൃദയത്തിൽ കൊണ്ടു നടക്കുകയാണ്. തന്റെ ഹൃദയത്തോട് അടുത്തു നിൽക്കുന്ന കൃതിയാണിതെന്നും നടൻ പറഞ്ഞു.മഹാഭാരതം അവസാന ചിത്രമാണോയെന്ന …

റിങ്കു സിങ് വിവാഹിതനാകുന്നു; വധു എംപി

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കുസിങ്ങും ഉത്തർപ്രദേശിൽ നിന്നുള്ള സമാജ് വാദി പാർട്ടി എംപി പ്രിയ സരോജും വിവാഹിതരാകുന്നു. ജൂൺ എട്ടിന് ലക്നൗവിൽ വച്ച് വിവാഹ നിശ്ചയം നടക്കുമെന്നാണ് റിപ്പോർട്ട്. ഒരു പൊതുസുഹൃത്ത് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. നേരത്തേ ഇരുവരും വിവാഹിതരാകുന്നതായി അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. വിവാഹകാര്യത്തിൽ ഇരുകുടുംബങ്ങളും തമ്മിൽ ചർച്ച നടക്കുന്നതായി പ്രിയയുടെ പിതാവും എസ്പി എംഎൽഎയുമായ തുഫാനി സരോജ് വെളിപ്പെടുത്തുകയും ചെയ്തു. ഫെബ്രുവരി 16ന് അലിഗഢിൽ വച്ച് റിങ്കുവിന്റെ പിതാവ് ഉൾപ്പെടെയുള്ളവരുമായി തങ്ങളുടെ കുടുംബം ചർച്ച …

സ്കൂൾ പ്രവേശനത്തിന് ഒരുങ്ങിയിരുന്ന നാലരവയസ്സുകാരി ഓടയിൽ വീണു മരിച്ചു

കൊല്ലം: പുതിയ അധ്യയനവർഷത്തിൽ സ്കൂളിൽ പോകാൻ തയാറെടുപ്പ് പൂർത്തിയാക്കിയ നാലരവയസ്സുകാരി ഓടയിൽ വീണ് മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ പാലവിളയിൽ വീട്ടിൽ അനീഷ്-രശ്മി ദമ്പതികളുടെ മകളായ അക്ഷിക (കല്യാണി) ആണ് മരിച്ചത്. പന്മന കളരി തളിയാഴ്ച കിഴക്കേതിലുള്ള മുത്തച്ഛന്റെയും മുത്തശ്ശിയുടെയും വീട്ടിൽ അവധിയാഘോഷിക്കാൻ ഒന്നരമാസങ്ങൾക്കു മുൻപാണ് കുട്ടി എത്തിയത്. വീടിനു സമീപത്തെ ഓടയുടെ സ്ലാബിൽ കൂട്ടുകാരുമൊത്ത് സൈക്കിൾ ഓടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ലാബില്ലാത്ത ഓടയിലേക്ക് കുട്ടി വീഴുകയായിരുന്നു. ഇതോടെ നാട്ടുകാർ ഓടയിലിറങ്ങി തിരച്ചിൽ നടത്തി. വീണ സ്ഥലത്തു നിന്ന് 300 …

വീടിന്റെ ടെറസിലേക്കു ഇടിച്ചു കയറി വിമാനം: 71കാരിയായ പൈലറ്റ് ഉൾപ്പെടെ 2 പേർ മരിച്ചു

ബെർലിൻ: 71 വയസ്സുകാരിയായ പൈലറ്റ് ഓടിച്ച ചെറു യാത്രാവിമാനം ലാൻഡിങ്ങിനിടെ വിമാനത്താവളത്തിനു സമീപമുള്ള വീട്ടിലെ ടെറസിലേക്കു ഇടിച്ചു കയറി 2 പേർ മരിച്ചു. 6 പേർക്ക് പരുക്കേറ്റു. ജർമനിയിലെ നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിൽ പ്രാദേശികസമയം ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത്. എർഫർട്ട് നഗരത്തിലേക്കു പോകുകയായിരുന്ന വിമാനത്തിനു യാത്രാമധ്യേ സാങ്കേതിക തകരാറുണ്ടായി. തുടർന്ന് നെതർലൻഡ്സ് അതിർത്തിയോട് ചേർന്ന മോൻചെൻഗ്ലാഡ്ബാച്ച് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. സമീപത്തെ വീടിനു മുകളിലേക്കു വിമാനം ഇടിച്ചു കയറി. പിന്നാലെ തീപിടിച്ചു.71 വയസ്സുകാരിയായ …

അവധിക്കാലത്തിന് വിട; സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും; ഒന്നാം ക്ലാസിൽ എത്തുന്നത് മൂന്ന് ലക്ഷത്തോളം കുരുന്നുകൾ

തിരുവനന്തപുരം: വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തോളം വിദ്യാർഥികൾ ഇത്തവണ ഒന്നാം ക്ലാസിൽ പ്രവേശനം നേടുമെന്നാണ് കരുതുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി നേരത്തെ തന്നെ തന്നെ സ്കൂളുകളുടെ ഫിറ്റ്നസ്, വാഹനങ്ങളുടെ ഫിറ്റ്നസ് എന്നിവയെല്ലാം സ്കൂളുകൾ പൂർത്തീകരിച്ചിരുന്നു. പുതിയ അധ്യായന വർഷം ആരംഭിക്കുമ്പോൾ വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പ്രവൃത്തിസമയം വർധിപ്പിക്കുക, സിലബസിന് പുറമേയുള്ള വിഷയങ്ങൾ പഠിപ്പിക്കുക, സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കുക തുടങ്ങി നിരവധി മാറ്റങ്ങളോടെയായിരിക്കും തുടക്കം. ഇന്ന് സ്കൂൾ തുറക്കുമ്പോൾ പ്രവർത്തിസമയവും …

ബാങ്കോക്കിൽ അവധിക്കാലം ആഘോഷിച്ച് മടക്കം 10 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി; തിരുവനന്തപുരം വിമാനത്താവളത്തിൽ 2 വിദ്യാർഥികൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഭക്ഷണപൊതികളിൽ ഒളിപ്പിച്ച് 10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതിയും യുവാവും പിടിയിലായി. ബാങ്കോക്കിൽ നിന്നുള്ള വിമാനത്തിലെ യാത്രക്കാരാണ് പിടിയിലായത്. 10 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരിൽ നിന്നു കസ്റ്റംസ് പിടികൂടി. ബെംഗളൂരുവിലെ വിദ്യാർഥികളായ മലപ്പുറം സ്വദേശികളായ 23 വയസ്സുകാരനും 21 വയസ്സുകാരിയുമാണ് പിടിയിലായത്. അവധിക്കാലം ആഘോഷിക്കാൻ പോയവരാണ് കഞ്ചാവുമായി തിരികെ എത്തിയത്. എക്സ്റേ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഇരുവരെയും കസ്റ്റംസ് വിശദമായി പരിശോധിച്ചത്. തുടർന്ന് ബാഗിൽ ഭക്ഷണപൊതികളിൽ …

ദേശീയപാതയിലെ പടുവളത്തിലും വിള്ളൽ: ടാർ ഒഴിച്ച് അടക്കാനുള്ള ശ്രമം തകൃതിയിൽ

കാസർകോട്: ദേശീയപാത നിർമ്മാണം പൂർത്തിയായ പടുവളത്തിലും വിള്ളൽ രൂപപ്പെട്ടു. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം സ്റ്റോപ്പിലെ പാലം മുതൽ പടുവളം വരെ റോഡിൻ്റെ പടിഞ്ഞാറും കിഴക്കും കിലോമീറ്ററോളം വിള്ളൽ ഉണ്ട്. 10 മീറ്ററിലധികം ഉയരത്തിൽ കെട്ടിപ്പൊക്കിയാണ്‌ ഇവിടെ നിർമ്മാണം നടന്നത്. ഇതുവഴി വാഹനം കടത്തി വിട്ടിട്ടില്ല. സർവീസ് റോഡ് വഴിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. വിള്ളൽ കണ്ടതായി നാട്ടുകാർ സൂചിപ്പിച്ചതോടെ നിർമ്മാണ കമ്പനിയായ മേഘയുടെ തൊഴിലാളികൾ വിള്ളലിൽ ടാർ ഒഴിച്ച് ഒട്ടിച്ച് അതിൻ്റെ മുകളിൽ ഒരു പാളി കോൺക്രീറ്റും …