ബജെ ശ്യാമ ഭട്ട് അന്തരിച്ചു

കാസര്‍കോട്: ബന്തടുക്ക പാലാറിലെ പരേതനായ ബജെ നാരായണ ഭട്ടിന്റെ മകനും കര്‍ഷകനുമായ ബജെ ശ്യാമ ഭട്ട് (72) അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു.ഭാര്യ: പാര്‍വതി. മക്കള്‍: ഹരീഷ ബി.എസ്, വിനയകുമാരി ബി.എസ്. മരുമക്കള്‍: ദിവ്യ കെ.എന്‍, അമൈ സുബ്രഹ്‌മണ്യ ഭട്ട് (ബംഗളൂരു). സഹോദരങ്ങള്‍: സുബ്രഹ്‌മണ്യ ഭട്ട് ബി.എന്‍.(റിട്ട.അധ്യാപകന്‍), ബാലകൃഷ്ണ ഭട്ട് ബി.എന്‍, മാധവ ഭട്ട് ബി.എന്‍.(റിട്ട.അധ്യാപകന്‍), സാവിത്രി ഭട്ട്, പരേതരായ പത്മനാഭ ഭട്ട് ബി.എന്‍, സുമതി ഭട്ട്.

ബണ്ട്വാളില്‍ യുവാവിനെ വെട്ടിക്കൊന്ന കേസ്; പ്രതികളെ കുറിച്ച് സൂചന, പൊലീസ് അതീവ ജാഗ്രതയില്‍

മംഗ്‌ളൂരു: ബണ്ട്വാളില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറിച്ച് പൊലീസിനു സൂചന ലഭിച്ചു. ഇവരെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.ബണ്ട്വാള്‍, കൊലട്ട മജലു സ്വദേശി അബ്ദുല്‍ റഹിം (32) ചൊവ്വാഴ്ച വൈകിട്ടാണ് കൊല്ലപ്പെട്ടത്. ഇരക്കൊടി എന്ന സ്ഥലത്തായിരുന്നു കൊലപാതകം. അബ്ദുല്‍ റഹിമും കലന്തര്‍ ഷാഫിയും പിക്കപ്പില്‍ മണലുമായി എത്തിയതായിരുന്നു. ഇതിനിടയില്‍ ബൈക്കുകളില്‍ എത്തിയ ഒരു സംഘം ആള്‍ക്കാര്‍ അബ്ദുല്‍ റഹിമിനെ വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് കേസ്. തടയാന്‍ ശ്രമിച്ച കലന്തര്‍ഷാഫിക്കും സാരമായി വെട്ടേറ്റു. ഇദ്ദേഹം മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കലന്തര്‍ …

ബലി പെരുന്നാള്‍ ജൂണ്‍ 7ന്

കോഴിക്കോട്: സംസ്ഥാനത്ത് ബലി പെരുന്നാള്‍ ജൂണ്‍ ഏഴ് ശനിയാഴ്ചയായിരിക്കുമെന്നു തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ് മൗലവി ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി അറിയിച്ചു.ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി വിവരമൊന്നും ലഭ്യമാവാത്ത സാഹചര്യത്തില്‍ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി മേയ് 29ന് ദുല്‍ഹജ്ജ് ഒന്നായി കണക്കാക്കിയാണ് ജൂണ്‍ ഏഴിന് ബലി പെരുന്നാള്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് അറിയിപ്പില്‍ പറഞ്ഞു. അറഫ നോമ്പ് ജൂണ്‍ 6നായിരിക്കും. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, …

മക്കിന്നിയില്‍ വൈറസ് ബാധ

-പി പി ചെറിയാന്‍മക്കിനി (ഡാളസ്): ടെക്സാസില്‍ അഞ്ചാംപനി കേസുകള്‍ പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന്, മക്കിന്നിയിലെ നാല് സ്ഥലങ്ങളില്‍ വൈറസ് ബാധ പ്രകടമായിട്ടുണ്ടെന്ന് കോളിന്‍ കൗണ്ടി ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കി.ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ ജൂണ്‍ 12 വരെ നിരീക്ഷണത്തിനു വിധേയരാവണമെന്നു ഉദ്യോഗസ്ഥര്‍ മുന്നറിയിച്ചു. പനി, വരണ്ട ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന, ചര്‍മ്മത്തിലെ ചുണങ്ങു, അതുപോലെ വായില്‍ നീലകലര്‍ന്ന വെളുത്ത കേന്ദ്രങ്ങളുള്ള ചെറിയ വെളുത്ത പാടുകള്‍ എന്നിവയാണ് അഞ്ചാംപനി ലക്ഷണങ്ങള്‍.രോഗപ്രതിരോധശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍ അല്ലെങ്കില്‍ വാക്സിനേഷന്‍ എടുക്കാത്തവര്‍ എന്നിവര്‍ അഞ്ചാംപനി ബാധിച്ചിട്ടുണ്ടെന്ന് …

വിദ്യാര്‍ത്ഥി വിസ അഭിമുഖങ്ങള്‍ നിറുത്തിവയ്ക്കാന്‍ ലോകമെമ്പാടുമുള്ള യുഎസ് എംബസികളോട് ട്രംപ് ഉത്തരവ്

-പി പി ചെറിയാന്‍വാഷിംഗ്ടണ്‍ ഡി സി: ലോകമെമ്പാടുമുള്ള യു.എസ് എംബസികളോട് വിദ്യാര്‍ത്ഥി വിസ അഭിമുഖങ്ങള്‍ നിര്‍ത്താന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടു.ഫലസ്തീന്‍ അനുകൂല കാമ്പസ് പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെയാണ് പ്രധാനമായും ഉത്തരവിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ‘ഭീകര പ്രവര്‍ത്തനത്തിനോ തീവ്രവാദ സംഘടനയ്‌ക്കോ’ പിന്തുണ നല്‍കുന്നതിന്റെ തെളിവുകള്‍ക്കായി കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിത സോഷ്യല്‍ മീഡിയ അവലോകനങ്ങള്‍ നടത്തേണ്ടതുണ്ട്.പുതിയ വിപുലീകരണം, ആക്ടിവിസത്തിന് ഫ്ലാഗ് ചെയ്തവര്‍ക്ക് മാത്രമല്ല, എല്ലാ വിദ്യാര്‍ത്ഥി വിസ അപേക്ഷകര്‍ക്കും സോഷ്യല്‍ മീഡിയ പരിശോധന ബാധകമാക്കും. ഇത് സെമിറ്റിസത്തിനെതിരെ പോരാടുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ …

കുമ്പളയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു; ഷിറിയ സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: കുമ്പള ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഷിറിയ, ബത്തേരി മഹലിലെ മൂസഖലീലിന്റെ സ്വിഫ്റ്റ് കാറാണ് കത്തിനശിച്ചത്. ബന്തിയോട് ഭാഗത്തു നിന്നു കുമ്പള ടൗണിലേക്ക് വരികയായിരുന്നു ഇദ്ദേഹം. കുമ്പള ടൗണിനു സമീപത്തു എത്തിയപ്പോള്‍ കാറിന്റെ മുന്‍ഭാഗത്തു നിന്നും തീ ആളിപ്പടരുകയായിരുന്നുവെന്നു പറയുന്നു. മൂസ ഖലീല്‍ ഉടന്‍ കാര്‍ നിര്‍ത്തി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഉപ്പള ഫയര്‍‌സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ഓഫീസര്‍ റഫീഖിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നു …

കുമ്പള, ബംബ്രാണയിലെ വീട്ടില്‍ വന്‍ കവര്‍ച്ച; 9 പവനും 85,000 രൂപയും നഷ്ടമായി

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബംബ്രാണയില്‍ വന്‍ കവര്‍ച്ച. വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് അലമാര കുത്തിത്തുറന്ന് 9 പവന്‍ സ്വര്‍ണ്ണവും 85,000 രൂപയും കവര്‍ന്നു. മലപ്പുറം, താനൂര്‍, പട്ടറുപറമ്പ്, നെടുംവള്ളി ഹൗസിലെ നൗഷാദിന്റെ ഭാര്യാവീട്ടിലാണ് കവര്‍ച്ച നടന്നത്. ഇദ്ദേഹം നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്തു. മെയ് 25ന് രാത്രി 7.30നും 8.30നും ഇടയിലാണ് കവര്‍ച്ച നടന്നത്. നൗഷാദും ഭാര്യയും ഉച്ചയ്ക്ക് കല്യാണത്തിനു പോയതായിരുന്നു. ഈ സമയത്ത് പിതാവ് വീട്ടില്‍ ഉണ്ടായിരുന്നു. …

പോക്‌സോ കേസില്‍ 100 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട 26കാരനെതിരെ വീണ്ടും പോക്‌സോ കേസ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഗുരുതരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 100 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 26കാരനെതിരെ വീണ്ടും പോക്‌സോ കേസ്. സുധീഷ് എന്ന ആള്‍ക്കെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17കാരനാണ് പരാതിക്കാരന്‍. മറ്റൊരു കേസില്‍ പൊലീസിന്റെ പിടിയിലായ കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനം നടന്ന കാര്യം പുറത്തായത്. 2019ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. അന്നു കുട്ടിക്ക് 11 വയസ്സായിരുന്നു. സംഭവ ദിവസം കുട്ടി ബന്ധുവീട്ടില്‍ പോയതായിരുന്നു. …

കോണ്‍ക്രീറ്റ് ജോലിക്കിടയില്‍ കെട്ടിടത്തില്‍ നിന്നു വീണ് പരിക്കേറ്റ കരിവേടകം സ്വദേശി മരിച്ചു

കാസര്‍കോട്: കോണ്‍ക്രീറ്റ് ജോലിക്കിടയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ബേഡകം, കരിവേടകം, ചുഴുപ്പിലെ ആനന്ദന്‍ (42) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്. ഏപ്രില്‍ 30നാണ് അപകടമുണ്ടായത്. കള്ളാറിലെ ഒരു കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ജോലിക്കിടയില്‍ താഴേക്ക് വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.കരിവേടകം സ്വദേശിയായ ആനന്ദന്‍ ഭാര്യ സിന്ധുവിനും കുട്ടിക്കും ഒപ്പം പനത്തടി, കുറിഞ്ഞിയില്‍ താമസിച്ചുവരികയായിരുന്നു. രാജപുരം പൊലീസ് കേസെടുത്തു.

പൊലീസിനും ഭർതൃവീട്ടുകാർക്കുമെതിരെ പോസ്റ്റിട്ടതിനു പിന്നാലെ കാണാതായെ വാർഡ് മെമ്പറെയും കുട്ടികളെയും കണ്ടെത്തി

കോട്ടയം: അതിരമ്പുഴ പഞ്ചായത്തംഗമായ യുവതിയെയും 2 പെൺമക്കളെയും കണ്ടെത്തി. ഇരുപതാം വാർഡംഗം ഐസി സാജൻ, മക്കളായ അമലയ, അമയ എന്നിവരെ എറണാകുളത്തെ ലോഡ്ജിൽ നിന്നാണ് കണ്ടെത്തിയത്. ഭർതൃവീട്ടുകാരുമായുള്ള സ്വത്ത് തർക്കത്തെ തുടർന്നാണ് യുവതി വീടു വിട്ടതെന്നാണ് സൂചന.നേരത്തേ പൊലീസിനും ഭർതൃവീട്ടുകാർക്കുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെയാണ് മൂവരെയും കാണാതായത്. ഐസിയുടെ ഭർത്താവ് സാജൻ 2 വർഷങ്ങൾക്കു മുൻപ് മരണപ്പെട്ടിരുന്നു. പിന്നാലെ ഐസിയും ഭർതൃവീട്ടുകാരുമായി സ്വത്ത് തർക്കം രൂക്ഷമായിരുന്നു. ഭർതൃമാതാവ് മോശമായി പെരുമാറുന്നതായും വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ ആവശ്യപ്പെട്ടതായും …

ആഴ്ചയിൽ മരിച്ചു വീഴുന്നതു 12 പേർ: മനുഷ്യന്റെ അസ്ഥി കൊണ്ട് നിർമിച്ച അതിമാരക ലഹരിവസ്തുവുമായി 21കാരി

കൊളംബോ: മനുഷ്യഅസ്ഥികൾ കൊണ്ട് നിർമിച്ച അതിമാരക ലഹരിവസ്തു കുഷ് ശ്രീലങ്കയിലേക്കു കടത്തിയ 21കാരിയായ ബ്രിട്ടിഷ് ഫ്ലൈറ്റ് അറ്റൻഡറെ കോടതി റിമാൻഡ് ചെയ്തു. ഈ മാസം ആദ്യമാണ് ലണ്ടൻ സ്വദേശിയായ ഷാർലറ്റ് മെയ് ലീ കൊളംബോ ബന്ദാരനായകെ വിമാനത്താവളത്തിൽ അറസ്റ്റിലായത്. 28 കോടി രൂപയോളം വിലവരുന്ന 45 കിലോഗ്രാം കുഷ് ഇവരിൽ നിന്നു പിടിച്ചെടുത്തിരുന്നു. എന്നാൽ ഇതെങ്ങനെ തന്റെ സ്യൂട്കേസിൽ വന്നെന്ന് അറിയില്ലെന്നാണ് ഷാർലെറ്റ് വാദിച്ചത്. നിലവിൽ കൊളംബോയിലെ ജയിലിലാണ് യുവതിയുള്ളത്. കുറ്റം തെളിഞ്ഞാൽ 25 വർഷം വരെ …

പരീക്ഷ എഴുതാൻ പോയ എട്ടാം ക്ലാസുകാരൻ തിരികെ എത്തിയില്ല; അന്വേഷണം ഊർജിതമാക്കി പൊലീസ്

കൊച്ചി: എറണാകുളം ഇടപ്പള്ളിയിലെ സ്കൂളിൽ പരീക്ഷ എഴുതി മടങ്ങിയ 13 വയസ്സുകാരനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം ഊർജിതമാക്കുന്നു. ഇടപ്പള്ളി അൽഅമീൻ പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഷിഫാനെയാണ് (13) കാണാതായത്. ചൊവ്വാഴ്ച സേ പരീക്ഷ എഴുതാനായി രാവിലെ 8 മണിയോടെ കുട്ടി സ്കൂളിലേക്കു പോയി. പരീക്ഷ എഴുതിയ ശേഷം 9.30ഓടെ ഹാൾ വിട്ടിറങ്ങി. എന്നാൽ രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതോടെ മാതാപിതാക്കൾ എളമക്കര പൊലീസിൽ പരാതി നൽകി. ഇടപ്പള്ളി ലുലു മാളിന്റെ പിൻഭാഗത്ത് കൂടി എൻഎച്ച് …