തെയ്യക്കാലത്തിന് സമാപനമാകുന്നു; മന്നംപുറത്ത് കാവ് കലശം ജൂണ്‍ രണ്ടിന് തുടങ്ങും

കാസര്‍കോട്: വടക്കന്‍ മലബാറിലെ തൊയ്യക്കാലത്തിന് സമാപനമാകുന്നു. നീലേശ്വരം മന്നംപുറത്ത് കാവിലെ കലശത്തോടെ വടക്കന്‍ മലബാറിലെ കാവുകളിലെയും കഴകങ്ങളിലെയും ക്ഷേത്രങ്ങളിലെയും തെയ്യ കളിയാട്ടത്തിന് സമാപനമാവും. തുലാപ്പത്തിന് ശേഷമാണ് പിന്നീട് കളിയാട്ടക്കാവുകള്‍ ഉണരുക. ഇക്കുറിയുള്ള മന്നംപുറത്ത് കാവ് കലശം ജൂണ്‍ 2, 3, 4 തീയതികളിലായി നടക്കും. കലശത്തിന് മുന്നോടിയായുള്ള ഓലകൊത്തല്‍ ചടങ്ങ് മെയ് 30 ന് രാവിലെ 8.35 നും 9.20 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നടക്കും. ഞായറാഴ്ച രാവിലെയാണ് ആചാരപരമായ ചടങ്ങുകളോടെ കലശം കുറിച്ചത്. മോഹനന്‍ ജോത്സ്യര്‍ …

കൊളവയലില്‍ യുവാവ് വീട്ടിന്റെ സിറ്റൗട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവം പട്ടാപ്പകല്‍

കാസര്‍കോട്: യുവാവിനെ പട്ടാപ്പകല്‍ വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അജാനൂര്‍, കൊളവയലിലെ ഗംഗാധരന്‍-പുഷ്പ ദമ്പതികളുടെ മകന്‍ കെ.ജി അരുണ്‍ (28) ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച ഉച്ചക്കാണ് സംഭവം. പിതാവ് ഗംഗാധരനും മറ്റുള്ളവരും ചേര്‍ന്ന് കയര്‍ മുറിച്ചു മാറ്റി അരുണിനെ ഉടന്‍ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. അര്‍ജ്ജുല്‍, ഐശ്വര്യ എന്നിവര്‍ അരുണിന്റെ സഹോദരങ്ങളാണ്.

യുവതി അന്യജാതിക്കാരനെ പ്രണയിച്ചു വിവാഹം കഴിച്ചതില്‍ മനംനൊന്ത് മാതാപിതാക്കളും സഹോദരിയും ജലാശയത്തില്‍ ചാടി ജീവനൊടുക്കി

മൈസൂര്‍: പതിനെട്ടുകാരി അന്യജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതില്‍ മനം നൊന്താണെന്നു പറയുന്നു മാതാപിതാക്കളും സഹോദരിയും ജലാശയത്തില്‍ ചാടി ആത്മഹത്യ ചെയ്തു. എച്ച്.ഡി കോട്ടെ താലൂക്കിലെ ഗ്രെയ്‌നൂര്‍, ഗ്രാമത്തിലെ മഹാദേവ സ്വാമി (55), ഭാര്യ മഞ്ജുള (42), ഇളയ മകള്‍ ഹര്‍ഷിത (18) എന്നിവരാണ് ജീവനൊടുക്കിയത്. മരണക്കുറിപ്പ് എഴുതി വച്ച ശേഷമായിരുന്നു ആത്മഹത്യ. തങ്ങളുടെ കൂട്ടമരണത്തിനു ഉത്തരവാദി മൂത്ത മകളാണെന്നും അവള്‍ക്ക് സ്വത്തു നല്‍കരുതെന്നും മരണം വരെ ജയിലില്‍ അടയ്ക്കണമെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. മഹാദേവ സ്വാമിയുടെ മൂത്ത …

പിലിക്കോട് എരവില്‍ സ്വദേശിനി കേണോത്ത് കാര്‍ത്യായനി അമ്മ അന്തരിച്ചു

ചെറുവത്തൂര്‍: പിലിക്കോട് എരവില്‍ സ്വദേശിനി കേണോത്ത് കാര്‍ത്യായനി അമ്മ(92)അന്തരിച്ചു. കരിമ്പില്‍ കുഞ്ഞമ്പു നമ്പിയുടെയും കേണോത്ത് പാര്‍വതി അമ്മയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ ശേഖരന്‍ നമ്പി. മക്കള്‍: കെ.പ്രഭാകരന്‍(സിപിഎം പിലിക്കോട് ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി), കെ.രമ, കെ സരള, കെ.നിര്‍മ്മല. മരുമക്കള്‍: സി.എം. മീനാകുമാരി(റിട്ട.പ്രധാനാധ്യാപിക, ഇസത്തുല്‍ ഇസ്ലാമിയ എ.എല്‍.പി സ്‌കൂള്‍), പരേതനായ നാരായണന്‍ നമ്പൂതിരി (കൊടക്കാട്), കെ.കുഞ്ഞിക്കണ്ണന്‍ എരവില്‍, ഉണ്ണികൃഷ്ണന്‍ (കൂവാറ്റി). സഹോദരങ്ങള്‍: കെ.കൃഷ്ണന്‍ അടിയോടി (വെള്ളോറ, റിട്ട. പ്രധാനാധ്യാപകന്‍), കെ.പത്മാവതി (തളിപ്പറമ്പ്, റിട്ട. സെക്രട്ടറി തിമിരി സര്‍വീസ് …

കിടക്കയുടെ അടിയില്‍ സൂക്ഷിച്ച സ്വര്‍ണ്ണമാല കാണാതായി; കള്ളന്‍ കപ്പലിലോ?

കാസര്‍കോട്: വയോധിക കിടക്കയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന രണ്ടു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല മോഷണം പോയതായി പരാതി. തായന്നൂര്‍, മുക്കുഴി, ശ്രീവിലാസം ഹൗസില്‍ കെ.എസ് സുമതി അമ്മ (76)യുടെ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മെയ് 13നും 15നും ഇടയിലാണ് മോഷണം നടന്നതെന്നു സംശയിക്കുന്നു. പരാതിക്കാരി താമസിക്കുന്ന വീട്ടിലെ കട്ടിലിലെ കിടക്കയുടെ അടിയില്‍ സൂക്ഷിച്ചിരുന്നതായിരുന്നു മാലയെന്നു പരാതിയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മാല കാണാതായ കാര്യം അറിഞ്ഞതെന്നു പറയുന്നു. മോഷണത്തിനു പിന്നില്‍ ഒരാളെ സംശയിക്കുന്നതായി സുമതി …

രക്ഷാപ്രവര്‍ത്തനം വിഫലമായി; കടലില്‍ ചെരിഞ്ഞ ലൈബീരിയന്‍ കപ്പല്‍ പൂര്‍ണമായി മുങ്ങി, കണ്ടെയ്‌നറുകള്‍ കടലില്‍ വീണു

കൊച്ചി: കടലില്‍ ചെരിഞ്ഞ കപ്പല്‍ മുങ്ങുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ വിഫലമായി. എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ പൂര്‍ണമായി മുങ്ങി. കപ്പലില്‍ അവശേഷിച്ച കണ്ടെയ്നറുകളെല്ലാം കടലില്‍ പതിച്ചു. ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും രാവിലെ കപ്പലില്‍നിന്നു മാറ്റിയിരുന്നു. കപ്പല്‍ നിവര്‍ത്താനും കണ്ടെയ്‌നറുകള്‍ മാറ്റാനും മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പല്‍ രാവിലെ എത്തിയിരുന്നു.നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകളും സ്ഥലത്തുണ്ടായിരുന്നു. മോശം കാലാവസ്ഥയായതിനാല്‍ രക്ഷാപ്രവര്‍ത്തനം വിഫലമാവുകയായിരുന്നു. കപ്പിലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്‌നറുകള്‍ എറണാകുളം, ആലപ്പുഴ തീരത്ത് എത്താനാണ് …

സാമൂഹ്യ പ്രവര്‍ത്തകന്‍ ബഷീര്‍ കുന്നരിയത്ത് അന്തരിച്ചു

കാസര്‍കോട്: മേല്‍പ്പറമ്പ് കുന്നരിയത്ത് ഹൗസിലെ ബഷീര്‍ കുന്നരിയത്ത് (64) അന്തരിച്ചു.ഇടക്കാലത്ത് ഗള്‍ഫിലായിരുന്ന അദ്ദേഹം അറിയപ്പെടുന്ന സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്നു. തമ്പ് മേല്‍പ്പറമ്പിന്റെ സജീവ അംഗമായിരുന്നു. കുന്നരിയത്ത് ഇബ്രാഹിം-റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: റുഖിയ. മക്കള്‍: നിയാസ്, മൊയ്തീന്‍ നിയാല്‍, ഫാഹിദ, ഫൈമ. മരുമക്കള്‍: ഷബീര്‍ തളങ്കര, ഷവാദ് ചെംനാട്, സഫാന, അസീന. സഹോദരങ്ങള്‍: മൊയ്തീന്‍ നാസര്‍, ഖദീജ അബ്ദുള്ള.

ഉള്ളാളില്‍ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ ഇലക്ട്രീഷ്യന്‍ മരിച്ചു

ഉള്ളാള്‍: കൊല്യയ്ക്ക് സമീപം ദേശീയപാതയില്‍ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ ഇലക്ട്രീഷ്യന് ദാരുണാന്ത്യം. മംഗളൂരു സോമേശ്വര പിലാരു അംബിസാദി നിവാസിയായ മനോജ് ഗാട്ടി (53) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി അധിത്രി ഹോട്ടലിന് മുന്നിലുള്ള ദുര്‍ഗാംബ ഗാരേജിന് സമീപത്ത് വച്ച് മനോജ് സഞ്ചരിച്ച ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ചാണ് അപകടമെന്ന് പറയുന്നു. കൊടേക്കര്‍ കൊണ്ടാന ക്ഷേത്രത്തില്‍ നടക്കുന്ന ബന്ദി ഉത്സവത്തിന്റെ സമാപന ദിവസ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് സംഭവം. വാഹനം ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ് …

ഏണിയില്‍ നിന്നു വഴുതി വീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു

കാസര്‍കോട്: കോണ്‍ക്രീറ്റ് ജോലിക്കിടയില്‍ ഏണിയില്‍ നിന്നു വഴുതി വീണ് തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍, മുര്‍ഷിദാബാദ് സ്വദേശി അബ്ദുല്‍ കാബിറിന്റെ മകന്‍ സദേക്കുള്ള ഇസ്ലാം (28) ആണ് മരിച്ചത്.ശനിയാഴ്ച ഉച്ചയോടെ കളനാട്, കൊമ്പനടുക്കത്താണ് അപകടം. കോണ്‍ക്രീറ്റ് ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടയില്‍ ഏണിയില്‍ നിന്നു വഴുതി വീണു ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അണങ്കൂര്‍, ടി.വി സ്റ്റേഷനു സമീപത്തെ ബി.വി രഞ്ജിത്തിന്റെ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രി …

മഴക്കാല കള്ളന്മാര്‍ പണി തുടങ്ങി; മൊഗ്രാല്‍പുത്തൂരില്‍ കട കുത്തിത്തുറന്ന് 65,000 രൂപ കവര്‍ന്നു

കാസര്‍കോട്: കാലവര്‍ഷത്തിനു പിന്നാലെ മഴക്കാല കള്ളന്മാരും എത്തി പണി തുടങ്ങി. മൊഗ്രാല്‍പുത്തൂരില്‍ കട കുത്തിത്തുറന്നു 65,000 രൂപ കവര്‍ച്ച ചെയ്തു. കടയുടമ പുത്തൂര്‍, ആസാദ് നഗറിലെ മുസ്തഫ അബ്ദുല്‍ റഹ്‌മാന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊഗ്രാല്‍ പുത്തൂരില്‍ പ്രവര്‍ത്തിക്കുന്ന എം.ആര്‍ മിനി മാര്‍ട്‌സ് എന്ന കടയിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കവര്‍ച്ച നടന്നത്. കടയുടെ മുന്നിലെ ഇരുമ്പ് നെറ്റ് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. തുടര്‍ന്ന് പണം സൂക്ഷിച്ചിരുന്ന മുറിയുടെ ഷട്ടറിന്റെ …

പൈവളിഗെ പല്ലകുടല്‍ ജുമാ മസ്ജിദിലെ മുന്‍ ഖത്തീബ് മുഹമ്മദ് മുക്രി ഹാജി അന്തരിച്ചു

കാസര്‍കോട്: പൈവളിഗെ പല്ലകുടല്‍ ജുമാമസ്ജിദിലെ മുന്‍ ഖത്തീബ് മുഹമ്മദ് മുക്രി ഹാജി(84) അന്തരിച്ചു. അരനൂറ്റിലധികമായി പല്ലകുടല്‍ ജുമാ മസ്ജദിലെ ഖത്തീബായി സേവനം ചെയ്തിരുന്നു. ഭാര്യ: പരേതയായ ബീഫാത്തിമ. മക്കള്‍: ലത്തീഫ്, സിദ്ധീഖ്, ജമീല, നസീമ( കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം), ഷെമീമ. മരുമക്കള്‍: ഹാജിറ, സെയ്‌ന, അബ്ദുല്ല, ഖാലിദ് ബംബ്രാണ, അസീസ്.

പരിചാരകന്റെ മര്‍ദ്ദനമേറ്റ ഗൃഹനാഥന്‍ മരിച്ചു

പത്തനംതിട്ട: പരിചാരകന്റെ പീഡനവും മര്‍ദ്ദനവുമേറ്റു ഒരു മാസമായി ചികിത്സയിലായിരുന്ന ഗൃഹനാഥനായ മുന്‍ ബിഎസ്എഫ് ജവാന്‍ മരിച്ചു.പത്തനംതിട്ടയിലെ ശശിധര പിള്ള (59)യാണ് മരിച്ചത്. മറവി രോഗിയായിരുന്ന ഇദ്ദേഹത്തെ പരിചരിക്കാന്‍ നിറുത്തിയിരുന്ന ഹോം നഴ്‌സ് വിഷ്ണുവാണ് ഇദ്ദേഹത്തെ വിവസ്ത്രനാക്കി വലിച്ചിഴക്കുകയും പൈശാചികമായി മര്‍ദ്ദിക്കുകയും ചെയ്തതെന്നു പറയുന്നു. ഏപ്രില്‍ 29നുണ്ടായ ഈ സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് കൊടുമണ്‍ പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു. വിഷ്ണു ഇപ്പോള്‍ റിമാന്റിലാണ്. ശശിധരന്‍ പിള്ളയുടെ ബന്ധുക്കള്‍ പാറശാലയിലാണ് താമസം. അതിനാലാണ് അദ്ദേഹത്തെ പരിചരിക്കുന്നതിന് അടൂരിലുള്ള …

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്, ഇടതു-വലതു മുന്നണികള്‍ക്കു നിര്‍ണ്ണായകം

തിരുവനന്തപുരം: നിര്‍ണ്ണായകമായ നിലമ്പൂര്‍ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 19ന് ആണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 23ന് നടക്കും. നിലമ്പൂരിനൊപ്പം ഗുജറാത്തില്‍ രണ്ടും പഞ്ചാബ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ ഓരോ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പു നടക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊമ്പു കോര്‍ത്തതിനെ തുടര്‍ന്നു പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചതിനാലാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ സിപിഎം സ്വതന്ത്രനായി മത്സരിച്ച പി.വി അന്‍വറാണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്. …

ഓട്ടത്തിനിടയില്‍ ബസിന്റെ മുന്‍ വശത്തു നിന്നു പുക ഉയര്‍ന്നു; പരിശോധിക്കുന്നതിനിടയില്‍ മുന്നോട്ട് നീങ്ങിയ ബസ് മറ്റൊരു ബസിലിടിച്ച് മെഡിക്കല്‍ ഷോപ്പിലേക്ക് പാഞ്ഞു കയറി, അഡൂരില്‍ ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട്: ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ സ്വകാര്യ ബസിന്റെ മുന്‍ ഭാഗത്തു നിന്നു പുക ഉയര്‍ന്നു. ബസ് നിര്‍ത്തി പരിശോധിക്കുന്നതിനിടയില്‍ തനിയെ മുന്നോട്ടു നീങ്ങിയ ബസ് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബസിലിടിച്ച ശേഷം മെഡിക്കല്‍ ഷോപ്പിലേക്ക് ഇടിച്ചു കയറി. ബസിനകത്തും മെഡിക്കല്‍ ഷോപ്പിനു മുന്നിലും ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഞായറാഴ്ച രാവിലെ എട്ടു മണിയോടെ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂരിലാണ് സംഭവം. ദേവറഡുക്കയില്‍ നിന്നു വരികയായിരുന്ന ബസ് അഡൂരില്‍ എത്തിയപ്പോഴാണ് മുന്‍ ഭാഗത്തു നിന്നു പുക ഉയരുന്നതും ചൂട് …

25000 രൂപ കടം ചോദിച്ചു; ജാമ്യമായി മകനെ തരണമെന്ന് തൊഴിലുടമ, മാതാവ് തിരിച്ചു വന്നപ്പോൾ കണ്ടത് മകന്റെ ചേതനയറ്റ ശരീരം

തിരുപ്പതി: 25000 രൂപ കടം വാങ്ങിയതിന്റെ പേരിൽ ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ഒരു ആദിവാസി കുടുംബം അനുഭവിക്കേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത. കടം നൽകിയ ആൾ വാങ്ങിയയാളുടെ മക്കളെ ഈടായി പിടിച്ചുവയ്ക്കുകയും അതിൽ ഒരുകുട്ടി മരണപ്പെടുകയും ചെയ്ത സംഭവം സംസ്ഥാനത്തെ ഞെട്ടിച്ചു. കേസും പരാതിയും വന്നതോടെ പൊലീസ് അന്വേഷിച്ച് കുട്ടിയുടെ മൃതദേഹം സംസ്കരിച്ച സ്ഥലം കണ്ടെത്തി. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണിപ്പോൾ. തിരുപ്പതിയിലാണ് അതിദാരുണമായ സംഭവം നടന്നത്. ആദിവാസി സമുദായത്തിൽപ്പെട്ട അനകമ്മയും ഭർത്താവ് ചെഞ്ചയയ്യും അവരുടെ മൂന്ന് മക്കളും …

കാലവര്‍ഷം ശക്തി പ്രാപിക്കുന്നു; അഞ്ച് ജില്ലകളില്‍ ഇന്ന് അതി തീവ്രമഴ;  28 വരെ അതിശക്തമായ മഴ, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കേരളത്തിൽ അടുത്ത നാല് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മെയ് 24 മുതൽ 26 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട അതി തീവ്രമായ മഴയ്ക്കും മെയ് 24 മുതൽ 28 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുള്ളത്.ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ …

പഴം കാട്ടി മൂന്ന് വയസുകാരിയെ അരികിലേക്ക് വിളിപ്പിച്ചു, വിവാഹത്തിൽ പങ്കെടുക്കാൻ വന്ന മൂന്നര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു, പീഡനത്തിടെ മരിച്ച പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു, അറസ്റ്റ്

ഹൈദരാബാദ്: മൂന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ കടപ്പയിലാണ് സംഭവം. സംഭവത്തിൽ കടപ്പ സ്വദേശിയായ റഹ്മത്തുള്ള എന്നയാൾ പൊലീസ് കസ്റ്റഡിയിലാണ്. മാതാപിതാക്കൾക്കൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ വന്ന പെൺകുട്ടിയാണ് 26 കാരൻ ക്രൂരതയ്ക്ക് ഇരയായത്.കഴിഞ്ഞ ദിവസം മാതാപിതാക്കളുമായി ഒരു കല്യാണത്തിനെത്തിയതായിരുന്നു മൂന്ന് വയസ്സുകാരി. കല്യാണ വീടിന് മുന്നിൽ സുഹൃത്തുക്കളുമായി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രതി റഹ്മത്തുള്ള അടുത്തേക്ക് വന്നത്. കയ്യിലൊരു പഴം കരുതിയിരുന്നു. കുട്ടിക്ക് ഇത് നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. ശേഷം തൊട്ടടുത്തുള്ള വിജനമായ സ്ഥലത്ത് …

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് സൈറൺ മുഴങ്ങും; ആരും പരിഭ്രാന്തരാകരുത്, കാസർകോട് ഇന്നും റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് കവചം സൈറൺ മുഴങ്ങും. വൈകിട്ട് മൂന്നരയ്ക്ക് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സൈറൺ മുഴങ്ങുമെന്നാണ് അറിയിപ്പ്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം.കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യപിച്ചിരിക്കുകയാണ്. റെഡ് …