കണ്ണൂര്‍: കോഴിക്കോട് സ്വദേശിയായ ബിജെപി നേതാവിനെ ബക്കളത്തെ സ്നേഹ ഇന്‍ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ചേളന്നൂര്‍ പുളിബസാര്‍ സ്വദേശി ജി. സജിഗോപാല്‍ (50) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8.30 ന് ഹോട്ടലിലെ റൂമിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇദ്ദേഹം 23 ന് രാത്രി 8.30 നാണ് ഹോട്ടലില്‍ മുറിയെടുത്തത്. ബി.ജെ.പി ചെളന്നൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. എക്സാറോ ടൈല്‍സ് റീജിയണല്‍ സെയില്‍സ് മാനേജരാണ് സജിഗോപാല്‍. പരേതരായ കൊട്ടില് വളപ്പില്‍ ഗോവിന്ദന്‍കുട്ടിയുടെയും സാവിത്രിയുടെയും മകനാണ്. ഭാര്യ: ബബിത (എച്ച്.ഡി.എഫ്.സി). മകന്: നവനീത് ഗോപാല്‍. സഹോദരന്: വിനോദ് കുമാര്‍. വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്കാരം നടന്നു.
