കയ്യൂരില്‍ വീട്ടമ്മയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: വീട്ടമ്മയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കയ്യൂരിലെ സുമിത്ര(48) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചേയാണ് സംഭവം. വീട്ടില്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കിണറില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ചീമേനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഭര്‍ത്താവ്: കെ ഗോവിന്ദന്‍ (പിടിഎസ്, ഡിവൈഎസ്പി ഓഫീസ് കാഞ്ഞങ്ങാട്). മക്കള്‍: കെ അനുശ്രീ, കെ അഭിനവ്. സഹോദരങ്ങള്‍: കൃഷ്ണന്‍, ശാന്ത (ഇരുവരും കൊയാമ്പുറം).

പ്രണയം വെളിപ്പെടുത്തിയ മകനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്

പട്ന: മൂത്തമകൻ തേജ് പ്രതാപ് യാദവിനെ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി ദേശീയ അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി. പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി പെൺസുഹൃത്തിനൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവച്ചതിനു എതിരെയാണ് നടപടി. മുൻ മന്ത്രിയും ഹസൻപുരിലെ എംഎൽഎയുമായ തേജ് പ്രതാപിനെ 6 വർഷത്തേക്കാണ് പാർട്ടിയിൽ നിന്നു പുറത്താക്കിയത്. തേജ് പ്രതാപിന്റെ പ്രവർത്തനങ്ങളും പെരുമാറ്റവും സമുദായത്തിനും കുടുംബ മൂല്യങ്ങൾക്കും എതിരാണെന്ന് നടപടി അറിയിച്ചു കൊണ്ടുള്ള എക്സിലെ പോസ്റ്റിൽ ലാലു വ്യക്തമാക്കി. ഇനി മുതൽ …

പ്രകൃതിഭംഗി ആസ്വദിക്കുന്നതിനിടെ മരം തലയിൽ വീണു; ഊട്ടിയിൽ കോഴിക്കോട്ടുകാരനായ 15 കാരന് ദാരുണാന്ത്യം

ഗൂഡല്ലൂർ: കോഴിക്കോട്ടുനിന്നും ഊട്ടിയിൽ വിനോദ യാത്രയ്ക്കെത്തിയ കുടുംബത്തിലെ 15 വയസ്സുകാരൻ മരം തലയിൽ വീണു മരിച്ചു. വടകര മുംകേരിയിൽ പ്രസീതിന്റെയും രേഖയുടെയും മകൻ ആദിദേവ് (15) ആണ് മരിച്ചത്. ഊട്ടി-ഗൂഡലൂർ ദേശീയ പാതയിലെ ട്രീപാർക്ക് ട്രീ സെന്ററിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടമുണ്ടായത്. 23-ാം തീയതിയാണ് ആദിദേവ് ഉൾപ്പെടെ 14 അംഗ സംഘം കോഴിക്കോടു നിന്ന് ഊട്ടി കാണാനെത്തിയത്. ഞായറാഴ്ച വീട്ടിലേക്കു മടങ്ങുന്നതിനു മുന്നോടിയായി പ്രകൃതി ഭംഗി ആസ്വദിച്ച് നടക്കുമ്പോൾ ആദിദേവിന്റെ തലയിൽ മരം കടപുഴകി വീഴുകയായിരുന്നു. …

ഭാര്യക്കു പിന്നാലെ ഭർത്താവും ജീവനൊടുക്കി; അനാഥരായി പിഞ്ചു കുഞ്ഞുങ്ങൾ

ഇടുക്കി: കട്ടപ്പനയിൽ ഭാര്യക്കു പിന്നാലെ ഭർത്താവും ആത്മഹത്യ ചെയ്തു. ഊന്നുകൽ നമ്പൂതിരി കുപ്പിൽ അജിത് (32) ആണ് മരിച്ചത്.തലക്കോട് പുത്തൻകുരിശിലുള്ള വീട്ടിലാണ് അജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിവസങ്ങൾക്കു മുൻപ് അജിത്തിന്റെ ഭാര്യ ശ്രീക്കുട്ടി (26) ആത്മഹത്യ ചെയ്തിരുന്നു. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. ഇവർക്ക് ഒന്നാം ക്ലാസിലും അങ്കണവാടിയിലും പഠിക്കുന്ന 2 കുട്ടികളുണ്ട്.

മീൻ പിടിക്കാൻ തോട്ടിൽ ഇറങ്ങിയ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു; മഴക്കെടുതിയിൽ 7 മരണം

തിരുവനന്തപുരം: കോഴിക്കോട് കോടഞ്ചേരിയിൽ മീൻ പിടിക്കാൻ തോട്ടിലിറങ്ങിയ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. ചന്ദ്രൻ കുന്നേൽ ബിജു, ഷീബ ദമ്പതികളുടെ മക്കളായ നിധിൻ (14), എബിൻ (10) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 6.30ഓടെയാണ് സംഭവം. ശക്തമായ കാറ്റിൽ തേക്കിന്റെ കൊമ്പൊടിഞ്ഞ് വൈദ്യുതി ലൈനിൽ പതിച്ചു. പിന്നാലെ വൈദ്യുതി ലൈൻ പൊട്ടി തോട്ടിൽ വീണു. ഇതേ സമയം മീൻ പിടിക്കാൻ തോട്ടിൽ ഇറങ്ങിയ കുട്ടികൾക്കു ഷോക്കേൽക്കുകയായിരുന്നു. ഇവരുൾപ്പെടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ 7 പേർ മരിച്ചു. കോഴിക്കോട് ഓടുന്ന സ്കൂട്ടറിലേക്ക് …

റെഡ് അലര്‍ട്ട്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കാസര്‍കോട്: കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെയും കാസര്‍കോട് ജില്ലയില്‍ നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതി തീവ്ര മഴ രേഖപ്പെടുത്തിയിട്ടുണ്ട്. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയവയ്ക്ക് നാളെ തിങ്കള്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഐഎഎസ് അവധി പ്രഖ്യാപിച്ചു. അതേസമയം മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല

അര്‍ധരാത്രി വിദ്യാര്‍ഥിനിക്ക് പ്രൊഫസറുടെ വിഡിയോ കോള്‍; ‘വസ്ത്രം അഴിക്കണം, ഇല്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കും’; യുപിയിലെ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

ആഗ്ര: വീഡിയോ കോളിലൂടെ വിദ്യാര്‍ത്ഥിനിയോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുകയും വിസമ്മതിച്ചാല്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സര്‍ക്കാര്‍ കോളേജ് പ്രൊഫസര്‍ അറസ്റ്റില്‍.ഉത്തര്‍പ്രദേശിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തി പ്രതിയായ പ്രൊഫസറെ കസ്റ്റഡിയിലെടുത്തതായി ഡിഎസ്പി (സിറ്റി) രാജു കുമാര്‍ പറഞ്ഞു. മുസാഫര്‍നഗറില്‍ ശനിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. ബിഎസ്സി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ 24 വയസുകാരി കുടുംബാംഗങ്ങള്‍ക്കും ജാട്ട് മഹാസഭയിലെ ചില അംഗങ്ങള്‍ക്കുമൊപ്പം കോളേജിലെത്തി പ്രതിഷേധിക്കുകയായിരുന്നു. കാമ്പസില്‍ പ്രതിഷേധം നടത്തിയ ശേഷം അവര്‍ …

സംസ്ഥാനത്ത് അതിതീവ്രമഴ തുടരും: വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ തുടരും. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.തിരുവനന്തപുരം, …

കാറ്റും മഴയും: താറുമാറായി വൈദ്യുതി വിതരണം, കുമ്പളയില്‍ ജീവനക്കാര്‍ നെട്ടോട്ടത്തില്‍

കുമ്പള: കുമ്പളയിലെ വൈദ്യുതി പ്രതിസന്ധിയില്‍ വലഞ്ഞു ഉപഭോക്താക്കള്‍. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കാറ്റും മഴയും വൈദ്യുതി വിതരണം താറുമാറാക്കി. വിവിധ പ്രദേശങ്ങളില്‍ മരം വീണും, വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും, കമ്പികള്‍ പൊട്ടിയുമാണ് വൈദ്യുതി ബന്ധം തകരാറിലായത്. ഉപഭോക്താക്കളുടെ നിലവിളിയില്‍ രാത്രി വൈകിയും പരക്കം പായുകയാണ് ജീവനക്കാര്‍. പലയിടത്തും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല.കുമ്പളയില്‍ കാലവര്‍ഷത്തിനു മുമ്പും ഇതേ അവസ്ഥയായിരുന്നുവെന്ന് ഉപഭോക്താക്കള്‍ പറയുന്നുണ്ട്. കുമ്പള സെക്ഷന്‍ പരിധിയില്‍ ഉപഭോക്താക്കളുടെ വര്‍ദ്ധനവാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് …

അഞ്ചുപേരെ കൂട്ടക്കൊല ചെയ്ത അഫാന്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു, വെന്റിലേറ്ററില്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ പൂജപ്പുര ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉണക്കാന്‍ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്. ഡ്യൂട്ടി ഉദ്യോഗസ്ഥന്‍ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അഫാന്‍ ശുചിമുറിയില്‍ തൂങ്ങിയത് കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റി.ഒപ്പമുണ്ടായിരുന്ന തടവുകാരന്‍ ഫോണ്‍ ചെയ്യാന്‍ പോയ സമയത്താണ് ആത്മഹത്യാ ശ്രമം. താനും ജീവനൊടുക്കുമെന്ന് അഫാന്‍ നേരത്തെ ചോദ്യം ചെയ്യല്‍ വേളയില്‍ പറഞ്ഞിരുന്നു. …

വീട്ടില്‍ വളര്‍ത്തിയ നായയുടെ കടിയേറ്റ ഗൃഹനാഥന്‍ മരിച്ചു

പാലക്കാട്: വീട്ടില്‍ വളര്‍ത്തിയ നായയുടെ കടിയേറ്റ ഗൃഹനാഥന്‍ മരിച്ചു. കോങ്ങാട് കുരിക്കന്‍ പടി കയറാംകാട് സ്വദേശി അപ്പുക്കുട്ടന്‍ (74) ആണ് മരിച്ചത്. വീട്ടിലെ വളര്‍ത്തുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് തൃശൂരില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. ഒരുമാസം മുന്‍പാണ് അപ്പുക്കുട്ടന് വീട്ടിലെ നായയുടെ കടിയേറ്റത്. ശേഷം ആശുപത്രിയില്‍ പോവുകയോ വാക്സീനെടുക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് ശാരീരിക ബുദ്ധിമുട്ടുകള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിന് പിന്നാലെയാണ് ഞായറാഴ്ച രാവിലെയോടെ മരിച്ചത്. അതേസമയം പേവിഷബാധയേറ്റാണോ മരണമെന്ന കാര്യത്തില്‍ വ്യക്തത …

ബിജെപി നേതാവ് ബക്കളത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: കോഴിക്കോട് സ്വദേശിയായ ബിജെപി നേതാവിനെ ബക്കളത്തെ സ്‌നേഹ ഇന്‍ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ചേളന്നൂര്‍ പുളിബസാര്‍ സ്വദേശി ജി. സജിഗോപാല്‍ (50) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8.30 ന് ഹോട്ടലിലെ റൂമിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇദ്ദേഹം 23 ന് രാത്രി 8.30 നാണ് ഹോട്ടലില്‍ മുറിയെടുത്തത്. ബി.ജെ.പി ചെളന്നൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. എക്‌സാറോ ടൈല്‍സ് റീജിയണല്‍ സെയില്‍സ് മാനേജരാണ് സജിഗോപാല്‍. പരേതരായ കൊട്ടില്‍ വളപ്പില്‍ ഗോവിന്ദന്‍കുട്ടിയുടെയും സാവിത്രിയുടെയും മകനാണ്. …

കോവിഡ്: ബംഗ്‌ളൂരുവില്‍ 85കാരന്‍ മരിച്ചു

ബംഗ്‌ളൂരു: ബംഗ്‌ളൂരുവില്‍ കോവിഡ് ബാധിച്ചു 85കാരന്‍ മരിച്ചു. കര്‍ണ്ണാടക ആരോഗ്യ വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടയില്‍ കോവിഡ് പരിശോധനക്കെത്തിയ 108 പേരില്‍ അഞ്ചു പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കര്‍ണ്ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം 38 ആയി ഉയര്‍ന്നു. രോഗബാധിതരില്‍ 32 പേര്‍ ബംഗ്‌ളൂരു നഗരത്തിലുള്ളവരാണ്.ബംഗ്‌ളൂരു റൂറല്‍, ബല്ലാരി, വിജയനഗര്‍, മംഗ്‌ളൂരു എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കു കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മൈസൂറില്‍ രണ്ടു പേര്‍ക്കു കോവിഡ് ബാധിച്ചിട്ടുണ്ട്. ഇതിനിടയില്‍ കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു മുംബൈയില്‍ നിന്നു തിരിച്ചെത്തിയ …

വ്യാജ രേഖകള്‍ ചമച്ച് വായ്പയെടുത്തു; വെള്ളരിക്കുണ്ട് പ്രാഥമിക കാര്‍ഷിക ബാങ്ക് സെക്രട്ടറിക്കും മാനേജര്‍ക്കുമെതിരെ കേസ്

കാസര്‍കോട്: വ്യാജരേഖകള്‍ ചമച്ച് വായ്പയെടുത്തുവെന്ന പരാതിയില്‍ ബാങ്ക് സെക്രട്ടറിക്കും മാനേജര്‍ക്കുമെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. കമ്പല്ലൂര്‍, കൊല്ലാടയിലെ കെ.ജെ ജെയിംസി(63)ന്റെ പരാതിയില്‍ വെള്ളരിക്കുണ്ട് പ്രാഥമിക കാര്‍ഷിക വികസന ബാങ്ക് ചിറ്റാരിക്കാല്‍ ശാഖാ മാനേജര്‍, സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.2022 ഏപ്രില്‍ 13ന് ആണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനായ ജയിംസിന്റെ വ്യാജ ഒപ്പിട്ട് കൃത്രിമമായി വായ്പ അപേക്ഷ തയ്യാറാക്കി 50,000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.

കോവിഡ് വീണ്ടും തല പൊക്കുമ്പോള്‍ കാസര്‍കോട് ജന.ആശുപത്രിയില്‍ ശ്വാസകോശ രോഗ വിദഗ്ധന്‍ തസ്തിക ഒഴിഞ്ഞു കിടക്കുന്നു

കാസര്‍കോട്: കോവിഡ് മഹാമാരി വീണ്ടും തല പൊക്കുന്നുണ്ടെന്നു മുന്നറിയിപ്പുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കെ കോവിഡ് പ്രതിരോധത്തിനു സംസ്ഥാനത്തു മാതൃകയായിരുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശ്വാസകോശ രോഗ വിദഗ്ധന്റെ തസ്തിക ഒഴിച്ചിട്ടിരിക്കുന്നു.ജനറല്‍ ആസുപത്രിയിലെ പള്‍മൊണറി സ്‌പെഷ്യലിസ്റ്റായിരുന്ന ഡോ. അബ്ദുല്‍ സത്താര്‍ റിട്ടയര്‍ ചെയ്ത ഒഴിവ് മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. മഴക്കാലമായതോടെ മിക്കവരും ശ്വാസകോശ സംബന്ധമായ അസുഖം നേരിടുന്നുണ്ട്. ശ്വാസകോശ രോഗങ്ങളുമായി എത്തുന്ന രോഗികളെ മറ്റു ഡോക്ടര്‍മാര്‍ പരിശോധിക്കുകയും മരുന്നു നല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും ശ്വാസരോഗ വിദഗ്ധന്റെ അഭാവം പോരായ്മയായിത്തന്നെ നിലനില്‍ക്കുന്നു.സ്ഥിരമായി അസ്ഥിരോഗ …

ടിക്കറ്റില്ലാത്തതിന് പിഴയടച്ചു; പിറ്റേന്ന് മുതല്‍ ട്രെയിനിലെ വ്യാജ പരിശോധകന്‍; വ്യാജ ചെക്കറെ പിടികൂടിയത് ഉദ്യോഗസ്ഥര്‍ ടിക്കറ്റെടുക്കാതെ കയറി

മുംബൈ: കുശിനഗര്‍ എക്‌സ്പ്രസ് ട്രെയിനില്‍ വ്യാജ ടിക്കറ്റ് ചെക്കറെ കല്യാണ്‍ റെയില്‍വേ പൊലീസ് പിടികൂടി. വിരാര് സ്വദേശി രാംപ്രകാശ് മണ്ഡല്‍(40) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന്മുന്‍പ് പിഴയടച്ചതിനു മണ്ഡലിനു ലഭിച്ച രസീതിന്റെ മാതൃകയില്‍ നിര്‍മിച്ച വ്യാജ രസീത് പുസ്തകം, വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്, വ്യാജ സ്റ്റാംപ് എന്നിവ കണ്ടെടുത്തു. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് മൂന്നു മാസം മുന്‍പ് പിഴയടയ്‌ക്കേണ്ടി വന്നതോടെ അടുത്ത ദിവസം മുതല്‍ ഇയാള്‍ വ്യാജ ടിക്കറ്റ് ചെക്കറുടെ വേഷത്തില്‍ ട്രെയിനുകളിലെത്തുകയായിരുന്നു. വേനല്‍ക്കാല അവധിക്കാലമായതിനാല്‍ …

ടെര്‍മിനലുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ്; ആദ്യം വയനാട്ടില്‍, ലക്ഷ്യം കെഎസ്ആര്‍ടിസിയുടെ വരുമാന വര്‍ധനവ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് വരുന്നു.വിവാദത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന പദ്ധതിയാണ് വീണ്ടും നടപ്പാക്കുന്നത്. ആദ്യത്തെ ബെവ്‌കോ ഔട്ട്‌ലെറ്റ് വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയിലുള്ള കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ തുറക്കും. അടുത്ത മാസം ഈ ഔട്ട്‌ലെറ്റ് തുറക്കും. ശേഷം അഞ്ച് സ്ഥലത്ത് കൂടി കെഎസ്ആര്‍ടിസിയുടെ കെട്ടിടത്തില്‍ ബെവ്‌കോ ഓട്ട്‌ലെറ്റ് തുടങ്ങും. നേരത്തെ ആന്റണി രാജു ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ഈ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിവാദത്തെ തുടര്‍ന്ന് അന്ന് നടപ്പാക്കിയിരുന്നില്ല. കെഎസ്ആര്‍ടിസിക്ക് വരുമാന വര്‍ധനവ് …

സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; മസ്റ്ററിംഗ് ജൂണ്‍ 25 മുതല്‍ ആഗസ്ത് 24 വരെ, സര്‍ക്കാര്‍ ഉത്തരവിറങ്ങി

കാസര്‍കോട്: സാമൂഹ്യ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ജൂണ്‍ 25 മുതല്‍ ആഗസ്ത് 24 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു വേണ്ടി അണ്ടര്‍ സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്.2024 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി /ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ആഗസ്ത് 24 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് ഉത്തരവില്‍ …