വീട്ടില്‍ വളര്‍ത്തിയ നായയുടെ കടിയേറ്റ ഗൃഹനാഥന്‍ മരിച്ചു

പാലക്കാട്: വീട്ടില്‍ വളര്‍ത്തിയ നായയുടെ കടിയേറ്റ ഗൃഹനാഥന്‍ മരിച്ചു. കോങ്ങാട് കുരിക്കന്‍ പടി കയറാംകാട് സ്വദേശി അപ്പുക്കുട്ടന്‍ (74) ആണ് മരിച്ചത്. വീട്ടിലെ വളര്‍ത്തുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് തൃശൂരില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. ഒരുമാസം മുന്‍പാണ് അപ്പുക്കുട്ടന് വീട്ടിലെ നായയുടെ കടിയേറ്റത്. ശേഷം ആശുപത്രിയില്‍ പോവുകയോ വാക്സീനെടുക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് ശാരീരിക ബുദ്ധിമുട്ടുകള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിന് പിന്നാലെയാണ് ഞായറാഴ്ച രാവിലെയോടെ മരിച്ചത്. അതേസമയം പേവിഷബാധയേറ്റാണോ മരണമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹൊസങ്കടി, അംഗഡിപ്പദവില്‍ കൊല്ലപ്പെട്ടത് ഹൊസപ്പേട്ട സ്വദേശി; ആട്ടുകല്ലില്‍ രക്തം പറ്റിപ്പിടിച്ച നിലയില്‍, സ്ഥലത്ത് നിന്ന് മുങ്ങിയ യുവാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
Scroll to top

You cannot copy content of this page