സുൽത്താൻ ബത്തേരി: വയനാടു ജില്ലയിൽ വീണ്ടും പുലി ഇറങ്ങി. വെള്ളിയാഴ്ച രാത്രി സുൽത്താൻ ബത്തേരി ടൗണിൽ ഉലാത്തുകയും റോഡിൻ്റെ ഒരു കരയിൽ നിന്നു മറുകരയിലേക്കു ചാടിക്കയറുകയും ചെയ്ത പുലിയുടെ ദൃശ്യം യാത്രക്കാർ മൊബൈലിൽ പകർത്തി. വീഡിയോ വൈറലാകുന്നതിനൊപ്പം ജനങ്ങളിൽ ആശങ്കയും വർധിച്ചിട്ടുണ്ട്. സുൽത്താൻബത്തേരി പാലാവയൽ റോഡിലെ സെൻറ് ജോസഫ് സ്കൂളിനടുത്തെ മതിലിനു മുകളിലൂടെ ഒരു ഭീതിയുമില്ലാതെ പുലി നടന്നു പോവുകയും മതിലിൽ നിന്നു റോഡിൻ്റെ മറുഭാഗത്തേക്കു ചാടി നടന്നു പോവുകയുമായിരുന്നെന്നു ദൃക്സാക്ഷികൾ പറയുന്നു.
