പത്തനംതിട്ട: കടമ്മനിട്ടയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ശാരികയെ ദേഹത്തു പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയും അയല്‍വാസിയുമായ സജിലിനെ ജീവപര്യന്തം കഠിനതടവും നാലു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കടമ്മനിട്ടയിലെ ശാരികയുടെ ബന്ധുവീട്ടില്‍ വച്ചു 2017 ജുലൈ 14നായിരുന്നു കൊലപാതകം. സജിലിനൊപ്പം ചെല്ലണമെന്ന ആവശ്യം ശാരിക നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇതെന്നായിരുന്നു കേസ്.
