തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് മരണം. തിരുവനന്തപുരത്ത് ഒരാഴ്ചയ്ക്കിടെ 2 പുരുഷന്മാരാണ് മരിച്ചത്. ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു ഇരുവരും. മരിക്കുമ്പോൾ ഇവരുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവായിരുന്നു. ഇരുവർക്കും 70 വയസ്സിലേറെ പ്രായമുണ്ട്. കഴിഞ്ഞ വർഷം 74 പേർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.ഈ മാസം 182 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോട്ടയം ജില്ലയിൽ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോർട്ട് ചെയ്തു.രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ.വൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ ആരോഗ്യവിദഗ്ധർ നിർദേശം നൽകിയിട്ടുണ്ട്.
