തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ഇതുവരെ 273 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിലാണ് കോവിഡ് ബാധിതർ കൂടുതൽ. 82 കേസുകൾ. തിരുവനന്തപുരം(73), എറണാകുളം(49), പത്തനംതിട്ട(30), തൃശൂർ(26) ജില്ലകളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനം ശക്തമായതിനാൽ ജില്ലകൾ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ആവശ്യപ്പെട്ടു. കൃത്യമായി കേസുകൾ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർമാർക്ക് മന്ത്രി നിർദേശം നൽകി. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങി രോഗ ലക്ഷണമുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
