തിരുവനന്തപുരം: വൈദ്യുതി ജീവനക്കാരുടെ അനാസ്ഥയെ തുടര്‍ന്നു കെട്ടിട നിര്‍മ്മാണ തൊഴിലാളി ഷോക്കേറ്റു മരിച്ചു.
ഝാര്‍ഖണ്ഡ് രാധാനഗറിലെ വിപ്ലവ് മണ്ഡലാ(24)ണ് മരിച്ചത്. നിര്‍മ്മാണം നടക്കുന്ന വീട്ടിനടുത്തെ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനെത്തിയ വൈദ്യുതി ജീവനക്കാര്‍ കട്ട് ചെയ്ത സര്‍വ്വീസ് വയര്‍ അതിനടുത്തു ജോലി ചെയ്തു കൊണ്ടിരുന്ന വിപ്ലവ് മണ്ഡലിന്റെ ദേഹത്തു വീഴുകയായിരുന്നു. കമ്പിയില്‍ നിന്നു വൈദ്യുതാഘാതമേറ്റ യുവാവ് തല്‍ക്ഷണം നിലം പതിച്ചു. അതിനു ശേഷമാണ് വൈദ്യുതി ജീവനക്കാര്‍ ലൈന്‍ ഓഫാക്കിയതെന്നു പറയുന്നു. പിന്നീട് വൈദ്യുതി ജീവനക്കാര്‍ തന്നെ വിപ്ലവ് മണ്ഡലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് മരണപ്പെടുകയായിരുന്നു.
