കാസർകോട് : കാഞ്ഞങ്ങാട് മാണിക്കോത്ത് പാലക്കി പള്ളിക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. ഒരാളെ ഗുരുതരമായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കിയിലെ അസീസിന്റെ മകൻ അഫാസ്(9), ഹൈദറിന്റെ മകൻ അൻവർ(11) എന്നിവരാണ് മരിച്ചത്. അൻവറിന്റെ സഹോദരൻ ഹാഷിമിനെ ഗുരുതര നിലയിൽ മംഗളുരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം നടന്നത്. കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്നാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും രണ്ടു കുട്ടികൾ മരണപ്പെട്ടിരുന്നു.
