കാസര്‍കോട്: പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ സ്വാധീനിച്ച് മൊഴി മാറ്റാന്‍ ശ്രമിച്ച യുവതിയെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. നീലേശ്വരം, കാലിച്ചാനടുക്കം, അട്ടക്കണ്ടത്തെ സി. പ്രശാന്തി(42)നെയാണ് നീലേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ നിബിന് ജോയിയും സംഘവും അറസ്റ്റു ചെയ്തത്. യുവതിയെ ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.
വിചാരണ നടന്നു കൊണ്ടിരിക്കുന്ന പോക്സോ കേസില്‍ പ്രതിക്ക് അനുകൂലമായ മൊഴി നല്കാന് പെണ്‍കുട്ടിയെ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പ്രതിക്ക് അനുകൂലമായി കോടതിയില്‍ മൊഴി നല്കിയാല് സാമ്പത്തിക സഹായം വാഗ്ദാനം നല്കിയെന്നു ഇതു സംബന്ധിച്ച് നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
