കാസര്‍കോട്: മുള്ളേരിയ ബെള്ളൂര്‍ കിന്നിങ്കാര്‍ റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് അനുവദിക്കണമെന്ന് പള്ളപ്പാടി സിറാജുല്‍ ഇസ്‌ലാം മദ്‌റസ സുന്നി ബാല സംഘം ആവശ്യപ്പെട്ടു.
ഈ റൂട്ടില്‍ സ്വകാര്യ ബസ് സര്‍വീസ് ഉണ്ടെങ്കിലും ചില സമയങ്ങളില്‍ മണിക്കൂറുകളുടെ ഇടവേളയിലാണ് സര്‍വ്വീസ് നടത്തുന്നതെന്ന് സംഘം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ ഇത് മൂലം ദുരിതം അനുഭവിക്കുന്നു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണം. യോഗത്തില്‍ മുഹമ്മദ് ഹനീഫ് സഅദി കാമില്‍ സഖാഫി അധ്യക്ഷത വഹിച്ചു. ഉമര്‍ സഖാഫി മയ്യളം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ് ഫാളിലി, അര്‍ഷിദ് ഹിമമി സഖാഫി, ശെമീര്‍ സഅദി പ്രസംഗിച്ചു. എസ്.ബി.എസ് ഭാരവാഹികളായി. മുഹമ്മദ് അനസ് (പ്രസി), മുഹമ്മദ് സകരിയ (ജന.സെക്ര), റിഫാന്‍ (ഫി.സെക്ര), മിന്‍ഹാജ്, അനസ് (വൈ. പ്രസി.) ജാബിര്‍, അബ്ദുല്ല ത്വാഹിര്‍ (ജോ:സെക്ര.)
