ലഹരിവിമുക്ത കേന്ദ്രത്തില്‍ നിന്നും തിരിച്ചെത്തി വീണ്ടും മദ്യപാനം;മദ്യപാനം നിര്‍ത്താന്‍ ഉപദേശിച്ച ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ചു കൊന്നു

ബംഗ്ളൂരു: മദ്യപാനശീലം ഒഴിവാക്കാന്‍ ഉപദേശിച്ച ഭാര്യയെ ഭര്‍ത്താവ് ഇരുമ്പു വടി കൊണ്ട് തലക്കടിച്ചു കൊന്നു. ബംഗ്ളൂരു, തലാഘട്ടപ്പൂര്‍, കലലേഔട്ടില്‍ താമസക്കാരിയായ ഭാഗ്യ (42)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭര്‍ത്താവ് ശ്രീറാമി(48)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ഭാര്യയുമായി വഴക്കുണ്ടായതോടെയാണ് സംഭവത്തിന്റെ തുടക്കം. ഇതിനിടയില്‍ മദ്യപാനശീലം ഒഴിവാക്കണമെന്ന് ഭാര്യ ശ്രീറാമിനോട് ഉപദേശിച്ചു. ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് ഇരുമ്പു വടിയെടുത്ത് ഭാഗ്യയുടെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നുവെന്ന് മകന്‍ ഭരത് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. മദ്യപാന ശീലം ഒഴിവാക്കുന്നതിനായി ശ്രീരാമിനെ മകന്‍ ഭരത് ലഹരിവിമുക്ത കേന്ദ്രത്തില്‍ എത്തിച്ചിരുന്നു. മൂന്നു ആഴ്ച മുമ്പ് ശ്രീറാമിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. കഴിഞ്ഞ ദിവസം വീണ്ടും മദ്യപാനം തുടങ്ങിയതോടെയാണ് പ്രശ്നം രൂക്ഷമായതും ഭാര്യയുടെ കൊലപാതകത്തില്‍ കലാശിച്ചതും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page