കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മേയ് 10നു പുലര്‍ച്ചെ 1.20ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു പുറപ്പെടും. കരിപ്പൂരില്‍ നിന്നുള്ള അവസാന ഹജ്ജ് വിമാനം മേയ് 22നാണ്.
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കു വേണ്ടി കരിപ്പൂരില്‍ നിന്ന് 31 വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുക. 5361 പേരാണ് ഇവിടെ ഹജ്ജ് തീര്‍ത്ഥാടനത്തിനു പുറപ്പെടുക. കോഴിക്കോട് എമ്പാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നു യാത്രയാവുന്ന ഹജ്ജാജികളുടെ യാത്രാ സൗകര്യങ്ങളും മുന്നൊരുക്കങ്ങളും എയര്‍പോര്‍ട്ട് അതോറിറ്റി ചര്‍ച്ച ചെയ്തു. വിമാനത്താവളം ഡയറക്ടര്‍ സി.വി രവീന്ദ്രന്, ഹജ്ജ് കമ്മിറ്റി ചെയര്മാന് ഹുസൈന് സഖാഫി എന്നിവര്‍ ചര്‍ച്ചക്കു നേതൃത്വം നല്കി.
