സമുദായത്തിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന പണ്ഡിത വേഷധാരികളെ കരുതിയിരിക്കുക:എ.അബ്ദുൽ റഹ്മാൻ

കാസർകോട്: സമുദായത്തിൽ കുത്തിത്തിരുപ്പുണ്ടാക്കുന്ന മുസ്‌ലിം സമൂഹം ഏറ്റവുമധികം പ്രയാസങ്ങളും പ്രതിസന്ധികളുo നേരിടുന്ന വർത്തമാന കാലഘട്ടത്തിൽ മുസ്‌ലിം ശത്രുക്കൾക്ക് ആവേശം പകരുന്ന രീതിയിൽ സമുദായത്തിനിടയിൽ ഭിന്നിപ്പും കുത്തിത്തിരിപ്പുമുണ്ടാ ക്കാൻ ശ്രമിക്കുന്നവരെ സമുദായം കരുതിയിരിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ അഭ്യർത്ഥിച്ചു

കേന്ദ്ര സർക്കാരിൻ്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം ലീഗ് കോഴിക്കോട്ട് നടത്തിയ പ്രതിഷേധ മഹാറാലിയെ അവഹേളിക്കുന്ന തരത്തിൽ ഒരു പണ്ഡിത വേഷധാരി നടത്തിയ പരാമർശം വിശ്വാസി സമൂഹത്തെയാണ് അവഹേളിച്ചതെന്ന് ഓർക്കണം. കേന്ദ്ര സർക്കാർ വിവാദമായ വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ പാർലമെൻ്റിൻ്റെ ഇരുസഭകളിലും പ്രതിരോധം തീർക്കാൻ മുന്നിൽ നിന്നതും, മതേതര കക്ഷികളുടെ മുഴുവൻ പിന്തുണയും
ആർജിക്കാനായതും കോൺഗ്രസ്സിനും,മുസ്‌ലിം ലീഗിനായിരുന്നുവെന്നത് ഏവരും കണ്ടതാണ്. പാർലമെൻ്റിലെ ഭൂരിപക്ഷത്തിൻ്റെ അഹങ്കാരത്തിൽ ഭരണഘടനാ വിരുദ്ധമായി മോദി സർക്കാർ പാസ്സാക്കിയ നിയമത്തിനെതിരെ നിയമപോരാട്ടവും ബഹുജന പ്രക്ഷോഭവും നടത്തുന്ന മുസ്‌ലിം ലീഗിനെ പുകഴ്ത്തുന്നതിന് പകരം ഇകഴ്ത്തുന്നതിനായി ചിലർ ബോധപൂർവം ശ്രമിക്കുകയാണ്.

മുസ്‌ലിം ലീഗ് മഹാറാലിയിൽ ഇതര സമുദായക്കാരായ രാഷ്ട്രീയ നേതാക്കളുടെ പങ്കാളിത്തവും പ്രഭാഷണങ്ങളും പോലും വിസ്മരിച്ച് മഹാറാലിയെ ചെറുതാക്കാൻ ആര് ശ്രമിച്ചാലും സമുദായം അംഗീകരിക്കില്ല. ഏത് സംഘടനയുടെ കൊമ്പത്തിരിക്കുന്ന ഭാരവാഹിയാണെങ്കിലും സത്യത്തെ വളച്ചൊടിച്ച് കള്ളപ്രചരണം നടത്തുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. മുസ്‌ലിം ലീഗിന്റെ ഉപ്പും ചോറും തിന്ന് വളർന്നവരും പാർട്ടിയുടെ തണൽ പറ്റി അംഗീകാരം നേടിയവരും ആരെല്ലാമെന്ന് മുസ്‌ലിം ലീഗിന് അറിയാം. അത്തരക്കാർ മുസ്‌ലിം ലീഗിനെതിരെ അനാവശ്യമായി കുതിര കയറാൻ നോക്കിയാൽ ശക്തമായി പ്രതികരിക്കും.

സമുദായത്തിൻ്റെ പേരിൽ പേരും പെരുമയും നേടിയതിന് ശേഷം സമുദായ ഐക്യത്തിൻ്റെ പൊതുവേദിയായ മുസ്‌ലിം ലീഗിന് നേരെ അപവാദ പ്രചരണം നടത്തുന്നവർ ആരായാലും പ്രതികരിക്കാനും പ്രതിരോധം തീർക്കാനും മുസ്‌ലിം ലീഗിന് അറിയാമെന്നും അബ്ദുൽ റഹ്‌മാൻ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page