കൊച്ചി: കേരള ഹൈക്കോടതിയിൽ വ്യാജ ബോംബ് ഭീഷണി. കോടതി പരിസരത്ത് ആർഡിഎക്സ് ഉണ്ടെന്ന ഇമെയിൽ സന്ദേശം ഇന്ന് ഉച്ചയോടെയാണ് ലഭിച്ചത്. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും 2 മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതോടെ സന്ദേശം വ്യാജമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നു.
ഇമെയിലിന്റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതിയിലെ സുരക്ഷ വർധിപ്പിച്ചു. സംശയാസ്പദമായി ബാഗോ വസ്തുക്കളോ കോടതിയിൽ കണ്ടെത്തുകയാണെങ്കിൽ അറിയിക്കണമെന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
