കാസര്‍കോട്: കോടോം ബേളൂരില്‍ വീടിന് ഇടിമിന്നലേറ്റ് നാശം സംഭവിച്ചു. തട്ടുമ്മലിനടുത്ത് പൊടവടുക്കം സരസ്വതി വിദ്യാമന്ദിരത്തിന് സമീപം താമസിക്കുന്ന വി.വി. ശോഭനയുടെ വീടിനാണ് കേടുപാട് സംഭവിച്ചത്.
മിന്നലേറ്റ് മുറിയില്‍ ഉണ്ടായിരുന്ന കിടക്ക പൂര്‍ണ്ണമായും കത്തിക്കരിഞ്ഞു. വീട്ടുപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു. ജനല്‍ച്ചില്ലുകള്‍ പൊട്ടിത്തെറിച്ചു. ഞായറാഴ്ച രാവിലെ 6.30 ഓടെയായിരുന്നു സംഭവം. സംഭവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. തച്ചങ്ങാട് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് വിഷുവിന്റെ ഭാഗമായി പോയതായിരുന്നു. അതുകൊണ്ടുതന്നെ വന്‍ദുരന്തമാണ് ഒഴിവായത്. തച്ചങ്ങാട് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് വിഷുവിന്റെ ഭാഗമായി പോയതായിരുന്നു. അതുകൊണ്ടുതന്നെ വന്‍ദുരന്തമാണ് ഒഴിവായത്.
