കാസര്‍കോട്: ജോലിക്കിടയില്‍ കുഴഞ്ഞു വീണ കൂലിപ്പണിക്കാരന്‍ മരിച്ചു. പൈവളിഗെ, പൊല്ലരക്കോടിയിലെ മോണു മൊഗേര (62)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിനു സമീപത്തെ പണി സ്ഥലത്താണ് സംഭവം. കൂടെ ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ കുമ്പളയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
ഭാര്യ: ബേബി. മക്കള്‍: വിശ്വനാഥ, കേശവ, പ്രവീണ്‍ കുമാര്‍. മരുമക്കള്‍: രാജേശ്വരി, ഗുലാബി. സഹോദരങ്ങള്‍: ഗീത, കമലാക്ഷി.
