വേനൽക്കാലത്ത് ചൂടേറുന്നതോടെ പകർച്ച രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ചൂട് വർധിക്കുന്നതോടെ രോഗാണുക്കൾ ശക്തമാ കും. അമിത വിയർപ്പിനെ തുടർന്ന് ശരീരത്തിലെ ധാതു ലവണങ്ങൾ നഷ്ടപ്പെടുന്നതു രോഗങ്ങൾ ഗുരുതരമാകാനും ഇടയാക്കുന്നു.
ചൂട് കൂടുന്നതോടെ വളരെ വേഗത്തിൽ പടരുന്ന രോഗമാണ് ചിക്കൻപോ ക്സ്. വേരിസെല്ലാ സോസ്റ്റർ എന്ന വൈറസാണ് രോഗം പടർത്തുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് 10 മുതൽ 21 ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രകടമാകും. പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തിൽ കുമിളകൾ എന്നിവയാണ് രോഗലക്ഷണങ്ങൾ. പനി തുടങ്ങി 3 ദിവസത്തിനുള്ളിൽ കുമിളകൾ പ്രത്യക്ഷപ്പെടും. രോഗാണുക്കൾ വായുവിലൂടെ പകരുന്നതിനാൽ അടുത്തിടപഴകുന്നവർക്കു രോഗം വരാൻ സാധ്യത കൂടുതലാണ്.
ചിക്കൻ പോക്സ് വന്നിട്ടില്ലാത്തവർ രോഗികളുമായി സമ്പർക്കം പുലർത്തിയാൽ 72 മണിക്കൂറിനുള്ളിൽ വാക്സിൻ എടുത്തു രോഗത്തെ പ്രതിരോധിക്കാം.
രോഗം വന്നാൽ ശ്രദ്ധിക്കേണ്ടവ
കൃത്യമായ മരുന്നിനൊപ്പം പരിപൂർണ വിശ്രമവുമാണ്. ധാരാളം വെള്ളം കുടിക്കുക. പഴവർഗങ്ങൾ കഴിക്കുക. ശരീരം കട്ടി കുറഞ്ഞ നനഞ്ഞ തുണി കൊണ്ട് ഒപ്പിയെടുക്കുക. കൈകൾ നഖം വെട്ടി വൃത്തിയാക്കുക. കുമിളയിൽ ചൊറിഞ്ഞാൽ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. ചൊറിച്ചിൽ കുറയ്ക്കുന്നതിനു കുളി സഹായിക്കും.
രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും വസ്തുക്കളും മറ്റുള്ളവർ ഉപയോഗിക്കരുത്. ഇവ അണുനാശിനികൾ ഉപയോഗിച്ച് അണുവിമുക്തമാകുക.കഠിനമായ ചൂട് മാറ്റു പല രോഗങ്ങൾക്കും കാരണമാണ്. ശരീരത്തിലെ ജലാശം കുറയുന്നത് മൂലവും വെയിൽ കൊണ്ടുകൊണ്ടുള്ള ശാരീരിക അധ്വാനങ്ങളും മാറ്റു പല മാരക രോഗങ്ങൾക്കും ഇടയ്ക്കും. രൂക്ഷമായ വെയിൽ കൊള്ളാതി രിക്കു കുകയും തിളപ്പിച്ചാറ്റി യ വെള്ളം തുടർച്ചയായി കുടിച്ചു കൊണ്ടിരിക്കുകയുമാണ് വേനൽക്കാല രോഗങ്ങളിൽ നിന്ന് രക്ഷപെടാനുള്ള പ്രധാന മാർഗം. പഴവർഗങ്ങൾ കഴിക്കുന്നതും നല്ല പരിഹാരമാര്ഗമാണ്. ശു ദ്ധ ജലം മാത്രമേ കുടിക്കാനുപയോഗിക്കൂ എന്ന് ഉറപ്പു വരുത്തുന്നത് പലരോഗങ്ങളിൽ നിന്നും രക്ഷ പെടാനുള്ള പ്രധാന മുൻ കരുതലാണ്.