ഡാളസ് വില്‍മര്‍-ഹച്ചിന്‍സ് ഹൈസ്‌കൂളില്‍ വെടിവെപ്പ്; ഒരു വിദ്യാര്‍ത്ഥി മരിച്ചു; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

-പി പി ചെറിയാന്‍

ഡാളസ്: ഐഎസ്ഡിയിലെ വില്‍മര്‍-ഹച്ചിന്‍സ് ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉണ്ടായ വെടിവയ്പ്പില്‍ നാലു വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു. ഇതില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതായി പൊലീസ് വെളിപ്പെടുത്തി. മറ്റുള്ളവര്‍ ഗുരുതരനിലയില്‍ ചികിത്സയിലാണ്.
തെക്കുകിഴക്കന്‍ ഡാളസിലെ ഇന്റര്‍‌സ്റ്റേറ്റ് 20ന് പുറത്തുള്ള ലാംഗ്ഡണ്‍ റോഡിലെ വില്‍മര്‍-ഹച്ചിന്‍സ് ഹൈസ്‌കൂളിലാണ് വെടിവെയ്പ് ഉണ്ടായത്.
സംഭവത്തിനു ശേഷം ഹൈസ്‌കൂള്‍ ക്യാമ്പസ് സുരക്ഷിതമാണെന്ന് ഫയര്‍ റെസ്‌ക്യു കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.
വെടിവയ്പ്പിന് കാരണം എന്താണെന്ന് അധികൃതര്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.
കഴിഞ്ഞ വര്‍ഷവും ഈ സ്‌കൂളില്‍ വെടിവെപ്പുണ്ടായിരുന്നു. അന്ന് ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളിക്കുന്നതിനിടയില്‍ പെന്‍സില്‍ കണ്ണില്‍ കൊണ്ട് എല്‍കെജി വിദ്യാര്‍ത്ഥിയുടെ കണ്ണിന് ഗുരുതരം; രണ്ട് ശസ്ത്രക്രിയക്ക് വിധേയനായ വിദ്യാര്‍ത്ഥിയെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി
സുഹൃത്തിന്റെ 16കാരിയായ മകളെ പീഡിപ്പിച്ച സ്നേഹ മെർളിൻ അറസ്റ്റില്‍; മാത്തിലിലെ ഒളിവു കേന്ദ്രത്തില്‍ വച്ച് മേല്‍പ്പറമ്പ് പൊലീസ് പിടികൂടിയത് 5 പോക്‌സോ കേസുകളില്‍ പ്രതിയായ 25കാരിയെ
Scroll to top

You cannot copy content of this page